തിരുവനന്തപുരം: ഉന്നതന്മാരുടെ കേന്ദ്രങ്ങളായിരുന്ന തടക്കം 18 ക്ലബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 ബാറുകള്‍ തുടങ്ങി പൂട്ടു വീഴുന്നത് 1825 മദ്യശാലകള്‍ക്ക്. സുപ്രീം കോടതി മദ്യശാലകള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കിയപ്പോള്‍ പൂട്ടു വീണവയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 557 ബിയര്‍ പാര്‍ലറുകള്‍ എന്നിവയും ഉള്‍പ്പെടും.

ബിവറേജസിന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ 272 ല്‍ 180 എണ്ണം പ്രശ്‌നത്തിലായി. 46 എണ്ണം മാറ്റി സ്ഥാപിച്ചു. 134 എണ്ണം നിലവിലെ സ്ഥലത്ത് തുടരാനാകില്ല. ശനിയാഴ്ച മുതല്‍ ബാക്കിയുള്ളവയ്‌ക്കേ പ്രവര്‍ത്തിക്കാനാകൂ. ജനകീയ പ്രതിഷേധങ്ങളെ അതിജീവിച്ച്, ഇവ മാറ്റി സ്ഥാപിക്കാനാവാത്ത സ്ഥിതിയിലാണ് സര്‍ക്കാരും. കണ്‍സ്യൂമര്‍ ഫെഡിന്റെ 23 ഷോപ്പുകള്‍ ശനിയാഴ്ച തുറക്കാനാകും.

ബാര്‍ ലൈസന്‍സുകള്‍ തിരികെ നേടിയെടുക്കാനായി കോടികളുടെ അറ്റകൂറ്റപണികള്‍ നടത്തി കാത്തിരുന്ന ഉടമകള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി സമ്മാനിച്ചിരിക്കുന്നത്. ഏതുവിധേനയും നിലവിലെ ബിയര്‍ ലൈസന്‍സെങ്കിലും നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് ലൈസന്‍സികള്‍. വളരെ കുറച്ച് കള്ളു ഷാപ്പുകള്‍ മാത്രമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലടക്കം പ്രവര്‍ത്തിച്ചിരുന്നത്. അവയ്ക്കും വിധി കനത്ത തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here