ഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചോ ? ഇന്ത്യ പിടിച്ചെടുത്ത രണ്ട് തന്ത്രപ്രധാനമായ ഇടങ്ങളില്‍ നിന്ന് സൈനികരെ ഒഴിപ്പിക്കുന്നതിന് ചൈനീസ് സൈന്യം ഈ മാര്‍ഗം പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. റെന്‍മിന്‍ സര്‍വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പിലെ ഡെപ്യൂട്ടി ഡീന്‍ പ്രൊഫസര്‍ ജിന്‍ കാണ്‍റോങ്ങിനെ ഉദ്ധരിച്ച് ചൈനീസ് പത്രങ്ങളും രാജ്യാന്തര മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 29നാണ് സംഭവണം നടന്നതെന്നാണ് വാദം.

നവംബര്‍ 11ന് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രേഗ്രാമിലാണ് ജിന്‍ കാണ്‍റോങ്ങ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മാരകമായ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഉയര്‍ന്ന ഊര്‍ജ്ജമുള്ള, നൂതന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നാണ് കാന്റോങ് അവകാശപ്പെടുന്നത്. വൈദ്യുതകാന്തിക കിരണമായ മൈക്രോവേവ് കിരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ളതാണ് ചൈന പ്രയോഗിച്ച പ്രത്യേക ആയുധം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വികിരണങ്ങളെ പ്രത്യേക രീതിയില്‍ കേന്ദ്രീകരിച്ച് സൈനികര്‍ക്കു നേരെ പ്രയോഗിക്കുകയും ഇത് അവരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ആ സ്ഥലത്തുനിന്ന് മാറിപോകാന്‍ പ്രോരിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട വ്യക്തമാക്കുന്നു.

ചൈനയുടെ വലിയ യുദ്ധക്കപ്പലുകളില്‍ മൈക്രോവേവ് ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിനു നേരെ ഇത്തരം ലേസര്‍ ആയുധങ്ങള്‍ പിഎല്‍എ ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം, ചൈനക്കാരുടെ അവകാശവാദത്തെ ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here