രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും തീ, ചിത്രം പുറത്തുവിട്ട് നാസ

0

കഴിഞ്ഞ 10 ദിവസത്തിനിടെ, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും തീ. കാട്ടു തീയ്ക്കു പുറമേ കൃഷിയിടങ്ങളിലും വ്യാപകമായി തീ പ്രത്യക്ഷപെട്ടതിന്റെ ചിത്രങ്ങള്‍ നാസ പറത്തുവിട്ടു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലുമാണ് അഗ്നിബാധ കാണുന്നത്. വന്‍തോതിലുള്ള അഗ്നിബാധ ചൂട് ക്രമാതീതമായി കൂട്ടിയിട്ടുണ്ട്. മാത്രവുമല്ല, അന്തരീക്ഷ മലിനീകരണം വര്‍ദ്ധിപ്പിക്കുന്ന ബ്ലാക് കാര്‍ബണ്‍ ഉല്‍പ്പാദനം ത്വരിതഗതിയിലാക്കുന്നതിനും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

വിളവെടുപ്പിനുശേഷം അവശിഷ്ടങ്ങള്‍ കുട്ടമായി കത്തിക്കുന്നതു വര്‍ദ്ധിക്കുന്നതാണോ ചിത്രങ്ങള്‍ വിശദീകരിക്കുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ മുന്നിട്ടു നില്‍ക്കന്ന സംസ്ഥാനങ്ങളിലാണ് തീ കൂടുതലായി കണ്ടിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here