സംസ്ഥാനത്ത് സംഘടിത പ്രണയ കെണിയുണ്ടോ ? സിറിയന്‍ അതിര്‍ത്തിവരെ എത്തിയ പെണ്‍കുട്ടി തിരിച്ചെത്തിയത് സാഹസികമായി

0
6

ആലുവ: സ്വാധീനവും പ്രണയവും വഴി സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന അധികാരികള്‍ തള്ളിയ സംഘടിത രീതിയിലുളള പ്രണയക്കെണിക്ക് തെളിവ് ? സിറിയ അതിര്‍ത്തിയിലെത്തിച്ച പെണ്‍കുട്ടി തിരികെയത്തിയത് സാഹസികമായി.
ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി വിവാഹം ചെയ്ത മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിനോട് വ്യക്തമാക്കുന്നത് രക്ഷപെട്ട യുവതിതന്നെയാണ്. 2014 ല്‍ ബാംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹപാഠിയായിരുന്ന തലശേരി മാഹി സ്വദേശി മുഹമ്മദ് റിയാസിനെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് വശത്താക്കി ലൈംഗിക ബന്ധം വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളിപ്പോള്‍ വിദേശത്താണ്.
മൂന്നു മാസത്തെ സന്ദര്‍ശക വിസയിലാണ് യുവതിയെ സൗദിയിലെത്തിച്ചത്. യാതൊരു ജോലിയും ഇല്ലാതിരുന്നിട്ടും റിയാസിന്റെ പക്കല്‍ ധാരളം പണം എത്തിയിരുന്നതും വിസ കാലാവധി തീരാറായിട്ടും നാട്ടിലേക്ക് മടക്കി അയക്കാതിരുന്നതുമാണ് പെണ്‍കുട്ടിയില്‍ സംശയമുണ്ടാക്കിയത്. സിറിയല്‍ അതിര്‍ത്തി പ്രദേശത്ത് ഇയാള്‍ താമസം ആരംഭിക്കുകയും ചെയ്തു.
തന്റെ ഫോണ്‍കോണ്‍, ഇ-മെയില്‍ എന്നിവ രഹസ്യമായി ഭര്‍ത്താവ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ യുവതി പുതിയ അക്കൗണ്ട് ക്രീയേറ്റ് ചെയ്ത് പിതാവിനെ ബന്ധപ്പെടുകയായിരുന്നു. ഫഌറ്റില്‍നിന്നു പുറത്തുപോകുമ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടുന്നതായിരുന്നു റിയാസിന്റെ പതിവ്. പിതാവ് അയച്ചുകൊടുത്ത ടിക്കറ്റുമായി റിയാസാല്ലാത്ത സമയം വീട്ടില്‍നിന്ന് പുറത്തുകടന്ന് സാഹസികമായിട്ടാണ് പെണ്‍കുട്ടി നാട്ടിലെത്തിയത്. വീട്ടുടമ ടാക്‌സി വിളിച്ചു നല്‍കി, വിമാനത്താവളത്തില്‍ കണ്ട മലയാളി കുടുംബം നാട്ടിലെത്താന്‍ സഹായിച്ചു. പെണ്‍കുട്ടി എറണാകുളം റൂറല്‍ എസ്.പിക്കു രജിസ്‌ട്രേഡ് പോസ്റ്റില്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

READ MORE::: ആറു വര്‍ഷത്തിനിടെ ഇസ്ലാം മതം സ്വീകരിച്ചത് 7299, ഏറെയും പ്രണയത്തിനൊടുവില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here