129 കിലോമീറ്റര്‍ ഓടി, ആദ്യദിനത്തില്‍ 223 യാത്രക്കാര്‍… ഇലക്ട്രിക് ബസിന്റെ ആദ്യ ദിനം ഇങ്ങനെ

0

ആദ്യദിനം കയറിയത് 223 യാത്രക്കാര്‍. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്ന് പുറപ്പെട്ട് 129 കിലോമീറ്റര്‍ ഓടി രാത്രി 11ന് ഇലക്ട്രിക് ബസ് ആദ്യ ദിനം പൂര്‍ത്തിയാക്കി.

തമ്പാനൂരില്‍നിന്ന് പട്ടം, മെഡിക്കല്‍ കോളജ് വഴി കഴക്കൂട്ടത്തേക്കായിരുന്നു ആദ്യ യാത്ര. തുടര്‍ന്ന് കിഴക്കേക്കോട്ട, കോവളം, ടെക്‌നോപാര്‍ക്ക്, പാപ്പനംകോടി അടക്കം മൊത്തത്തില്‍ മൂന്നു റുട്ടുകളിലാണ് സര്‍വീസ്. നാലു ദിവസം കൂടി തലസ്ഥാനത്ത് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തും. ശബ്ദവും പുകയും ഇല്ല. ല്ലോ ഫേഌറിലേതുപോലെ എ.സിയില്‍ സുഖയാത്രയാണ് ബസിലുള്ളത്. ബസ് ചാര്‍ജ് ലോ ഫ്‌ളോറിലേതിനു തുല്യമാണ്.

ഓടി തുടങ്ങുമ്പോള്‍ 82 ശതമാനം ചാര്‍ജുണ്ടായിരുന്ന ബസിന് രാത്രി തിരികെ എത്തുമ്പോള്‍ 49 ശതമാനം അവശേഷിച്ചു. ആദ്യ ദിനത്തില്‍ 7127 രൂപ കളക്ഷനുമുണ്ടായി. സീറ്റിംഗ് കപ്പാസിറ്റിയിലാണ് ആദ്യ യാത്രകള്‍. 40 പേര്‍ക്കാണ് ഒരേസമയം ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായ യാത്രാ ഷെഡ്യൂളിലേക്കു കടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. എല്ലാ സ്ഥലങ്ങളിലും ആദ്യദിനത്തില്‍ മികച്ച സ്വീകരണമാണ് ബസിനു ലഭിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here