യാത്രക്കാര്‍ കൂടി, വരുമാനം 7.85 കോടി, ജനം വലയുമ്പോഴും കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസം

0

തിരുവനന്തപുരം: സര്‍ക്കാരും ഉടമകളും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സ്വകാര്യ ബസ് സമരത്തില്‍ ജനം വലയുമ്പോള്‍ ആശ്വാസം കെ.എസ്.ആര്‍.ടി.സിക്ക്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന ഗതികേടില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമായി ഉയര്‍ന്ന കലക്ഷന്‍ കിട്ടി തുടങ്ങി.
7,85,23,439 രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ശനിയാഴ്ചത്തെ കലക്ഷന്‍. കഴിഞ്ഞയാഴ്ചയില്‍ ഇത് 5,85,59,545 ആയിരുന്നു. പരമാവധി ബസുകള്‍ ഓടിക്കാനും കെ.എസ്.ആര്‍.ടി.സി. ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ഈ ഉയര്‍ന്ന വ്യക്തമാണ്. നേരത്തെ 29.35 ലക്ഷം യാത്രക്കാരാണ് കെ്.എസ്.ആര്‍.ടി.സിക്കുണ്ടായിരുന്നതെങ്കില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇത് 46.25 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here