റോസ്മി സ്‌നേഹിച്ചു;  പിന്നാലെ എല്ലാവരും… ചങ്കിന്റെ ചങ്കായ് ആനവണ്ടി

0
 കെ.എസ്.ആര്‍.ടി.സി. എന്ന ആനവണ്ടിക്കച്ചവടം നഷ്ടത്തിലാണ്. പരുവപ്പെടുത്തിയെടുക്കാന്‍ പൊതുജനം സഹകരിച്ചാലും നന്നാകുന്ന ലക്ഷണം ജീവനക്കാരൊട്ടു കാണിക്കാറുമില്ല. മുകള്‍ത്തട്ടുമുതല്‍ കീഴേത്തട്ടുവരെ ഈ പ്രകൃതം തുടരുന്നതാണ് നഷ്ടക്കണക്കിന്റെ പുസ്തകം എഴുതിത്തീര്‍ക്കാനാകാത്തതും. കൈകാട്ടിയാല്‍ നിര്‍ത്താതെ പോകുന്ന ആനവണ്ടി ഇന്നും നിരത്തിലെ കാഴ്ചയാണ്. എന്തുതന്നെയായാലും പുതിയ എം.ഡി. ടോമിന്‍ തച്ചങ്കരിയുടെ നമ്പരുകള്‍ ഏല്‍ക്കുമോയെന്നുകൂടി കണ്ടറിയണം.
ആനവണ്ടിയെ ‘ചങ്ക്’ എന്നു വിശേഷിപ്പിച്ച പെണ്‍കൊടി തന്നെയാണ് താരം. മാറ്റങ്ങള്‍ ഒട്ടും ഇഷ്ടപ്പെടാത്ത സര്‍ക്കാര്‍ സംവിധാനത്തെ ഒരൊറ്റ ഫോണ്‍കോള്‍ കൊണ്ട് മാറ്റിമറിച്ച പെണ്‍കുട്ടിയാണ് കോട്ടയം എലിക്കുളം സ്വദേശിനിയായ റോസ്മി സണ്ണി. ഇൗരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എ.സി. 140 വേണാട് ബസിനെ ‘ചങ്ക്’ ആക്കി മാറ്റിയതോടെ നാട്ടിലെ താരമാണ് ഈ ബസും റോസ്മി സണ്ണിയും. ഈരാറ്റുപേട്ട-കോട്ടയം- കട്ടപ്പന റൂട്ടില്‍ ലിമിഡ് സ്‌റ്റോപ്പായി സര്‍വ്വീസ് നടത്തുന്ന ‘ചങ്ക്’ ബസില്‍ കയറാന്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കാണ്. ചങ്ക് ബസിനുള്ളലിരുന്ന് സെല്‍ഫിയെടുക്കാനും അവര്‍ മത്സരിക്കുന്നു. കണ്ടക്ടറോടൊപ്പമുള്ള സെല്‍ഫിയും നവമാധ്യമങ്ങളില്‍ പറപറക്കുകയാണ്. റോസ്മിയുടെ ‘ചങ്ക്’ ബസിനെ നാട്ടുകാരും ചങ്കിന്റെ ചങ്കായി ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജീവനക്കാരും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here