നീനുവിനെ സ്‌നേഹിച്ചതിനും ഒപ്പം കൂട്ടിയതിനും കൊലചെയ്യപ്പെട്ട നിലയില്‍ കെവിനെ കണ്ടെത്തിയിട്ട് 448 ദിവസം. നീനുവും കെവിനും തമ്മിലുള്ള പ്രണയം സംബന്ധിച്ച തര്‍ക്കം മാത്രമായിരുന്നെങ്കില്‍ കെവില്‍ കൊലചെയ്യപ്പെടല്ലെന്നും അതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഈ കേസെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നീനുവിന്റെ മൊഴി കൂടി ഗൗരവമായി പരിഗണിച്ച കോടതി, ദുരഭിമാനകൊലയാണെന്ന കൃത്യമായ നിരീക്ഷണത്തിലേക്ക് എത്തിച്ചേര്‍ന്നു.

ഇതോടെ, കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലപാതമായി കെവില്‍കേസ് മാറി. 2018 മേയ് 28 നായിരുന്നു കേസ്. കെവിന്റേതു മുങ്ങിമരണമല്ലെന്നും ദുരഭിമാനക്കൊലയാണെന്നും കണ്ടെത്തിയതോടെയാണ് അത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ കേസിന്റെ പട്ടികയിലേക്ക് ഇതെത്തപ്പെട്ടത്. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ സാഹചര്യത്തെളിവുകളായിരുന്നു പ്രോസിക്യുഷന് ബലം പകര്‍ന്നത്. സ്വന്തം കുടുംബത്തിനെതിരായ നീനുവിന്റെ മൊഴിയും നിര്‍ണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here