വിഷം തീറ്റി കേരളം നിര്‍ത്തുന്നു; ഉദ്പാദിപ്പിച്ച 93 ശതമാനം പച്ചക്കറികളും വിഷരഹിതം

0

പച്ചക്കറിയില്‍ തളിക്കുന്ന വിഷകീടനാശിനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുമടുത്താണ് കേരളം വീണ്ടും മണ്ണിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. ടെറസ് കൃഷിയും ഗ്രോബാഗ് കൃഷിയും ജൈവക്കൃഷിയുമെല്ലാം പതിയെപ്പതിയെ പ്രചാരത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് മറ്റൊരു ശുഭവാര്‍ത്തകൂടി വരുന്നത്. കേരളത്തില്‍ കഴിഞ്ഞകൊല്ലം വിളയിച്ച 90 ശതമാനം പച്ചക്കറികളും വിഷരഹിതമായിരുന്നു. വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ ജില്ലകളില്‍നിന്നുംശേഖരിച്ച പച്ചക്കറികളുടെ വശദപരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. കോട്ടയത്തും കണ്ണൂരിലും വയനാട്ടിലും വിളഞ്ഞ എല്ലാ പച്ചക്കറികളും പൂര്‍ണ്ണസുരക്ഷിതമായിരുന്നു. മലപ്പുറത്തെ വെള്ളരിയും ഇടുക്കിയിലെ ബീന്‍സിലും ആലപ്പുഴയില്‍ കറിവേപ്പിലയിലും കസര്‍കോഡ്, കോഴിക്കോട് എന്നിവിടങ്ങളിലെ പച്ചമുളകിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി.

തലസ്ഥാനജില്ലയിലെ ചീര, പടവലം, കാബേജ്, ചതുരപ്പയര്‍ എന്നിവയിലും വിഷസാന്നിധ്യം സ്ഥിതീകരിച്ചിട്ടുണ്ട്. കൊല്ലത്ത് കോവല്‍, പച്ചമുളക് എന്നിവയിലും പാലക്കാട്ടെ പയര്‍, അമര, പച്ചമുളക് എന്നിവയിലും കീടനാശിനി കണ്ടെത്തി. എങ്കിലും അമിതഅളവിലുള്ള കീടനാശിനി സാന്നിധ്യമില്ല കണ്ടെത്തിയതെന്നതും ആശ്വാസകരമായ വാര്‍ത്തയാണ്.

ടെറസ്‌കൃഷിയില്‍ വിപ്ലവകരമായ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഷികവകുപ്പും കൃഷികൂട്ടായ്മകളും നടത്തുന്ന പ്രവര്‍ത്തനങ്ങളും വിഷരഹിതപച്ചക്കറിയെന്ന മുന്നേറ്റത്തിന് ആക്കംപകുരുന്നുണ്ട്. കഴിയാവുന്നവിധം ഓരോരുത്തരും ഒരു പച്ചക്കറിയെങ്കിലും നട്ട് വിളവെടുക്കണമെന്നാണ് കൃഷി ഓഫീസര്‍മാരും പറയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here