മാര്‍ക്ക് തട്ടിപ്പ്; പ്രതികളെ രക്ഷിച്ചെടുക്കാന്‍ നീക്കം ‘പഠനത്തിനൊപ്പം പോരാട്ടം’; സംശയനിഴലില്‍ കേരളസര്‍വ്വകലാശാല

0
12

കേരളസര്‍വ്വകലാശാലയിലെ പരീക്ഷകളില്‍ ഇടതുപക്ഷ കുട്ടിസഖാക്കളടക്കം ‘മികച്ച’ വിജയം സ്വന്തമാക്കുന്നതിലെ വൈരുദ്ധ്യം കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയമാണ്. സമരംകളിച്ചും ക്ലാസില്‍ക്കയറാതെയും നടക്കുന്ന കുട്ടിനേതാക്കള്‍ പരീക്ഷാഫലം വരുമ്പോള്‍ ഉന്നതവിജയം നേടുന്നത് കേരളസര്‍വ്വകലാശാലയിലെ പതിവാണ്.

പഠനത്തോടൊപ്പം പോരാട്ടമെന്ന് ഘോഷിക്കാന്‍ എസ്.എഫ്.ഐ. അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ കുട്ടിസഖാക്കളുടെ പരീക്ഷകളിലെ വിജയമാണ് കാലങ്ങളായി ചൂണ്ടിക്കാട്ടുന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസാണ് പൊതുസമൂഹത്തെയും വിദ്യാര്‍ത്ഥികളെയും െഞട്ടിച്ചുകൊണ്ട് മാര്‍ക്ക്തട്ടിപ്പിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ചുക്കുംചുണ്ണാമ്പും തിരിച്ചറിയാത്ത കുട്ടിസഖാക്കള്‍ക്ക് പി.എസ്.സി. പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാംറാങ്ക് തരപ്പെട്ടതോടെയാണ് കള്ളക്കളികള്‍ ഓരോന്നായി പുറത്തുവന്നത്.

12 പരീക്ഷകളില്‍ വേണ്ടപ്പെട്ട കുട്ടികളുടെ മാര്‍ക്ക്‌ലിസ്റ്റ് തിരുത്തി കേരളസര്‍വ്വകലാശാലയും ഞെട്ടിച്ചത്. സ്ഥലംമാറിപോയ ഉദ്യോഗസ്ഥരുടെ യൂര്‍നെയിം ഉപയോഗിച്ചായിരുന്നു ഉന്നതഉദ്യോഗസ്ഥസംഘം മാര്‍ക്ക്തിരിമറി നടത്തിയത്. സംഭവം പുറത്തായതോടെ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്.

സോഫ്റ്റ്‌വെയര്‍ തകരാര്‍ എന്ന മുടന്തന്‍ന്യായമാണ് മൂന്നംഗ അന്വേഷസംഘത്തിന്റെ പരിഗണനയിലുള്ളതെന്ന് പറയപ്പെടുന്നു. ഐ.ടി.-സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനുചുമതലപ്പെടുത്തിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും വിദ്ഗധര്‍ ആരുംതന്നെ അതില്‍ ഉള്‍പ്പെട്ടിട്ടില്ല.

മാര്‍ക്ക്തട്ടിപ്പിനു കൂട്ടുനിന്നവര്‍ കുടുങ്ങിയാല്‍ കാലങ്ങളായി സര്‍വ്വകലാശാലയില്‍ നടക്കുന്ന തിരിമറികള്‍ അവര്‍ വെളിപ്പെടുത്തുമെന്ന ഭയപ്പാടാണ് സോഫ്റ്റ്‌വെയര്‍ തകരാര്‍ എന്ന നിലയിലേക്ക് അന്വേഷണം അവസാനിക്കാന്‍ ഒരുങ്ങുന്നത്. കേരളസര്‍വ്വകലാശാലയിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഗവണര്‍ ഗൗവരമായി ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here