ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുകയുടെ കാര്യത്തില്‍ ഇനി ആര്‍ക്കും സംശയമുണ്ടാകാതിരിക്കാന്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കയാണ് കേരളാപോലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മികച്ചരീതിയില്‍ എഡിറ്റ് ചെയ്ത വീഡിയോ അവതരിപ്പിച്ചത്.
സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി രസകരമായ രീതിയിലാണ് വീഡിയോ. ഇതുകാണുന്ന ഏതൊരാള്‍ക്കും പുതിയ നിയമപ്രകാരമുള്ള പിഴത്തുക എത്രയെന്ന് എളുപ്പത്തില്‍ പിടികിട്ടുകയും ചെയ്യും.
കേരളാപോലീസിന്റെ മുഖംമിനുക്കാന്‍ നവമാധ്യമങ്ങളിലൂടെ കഴിയുമെന്ന് ട്രോളുകള്‍കൊണ്ട് തെൡയിച്ച് ഏറെ കൈയടിവാങ്ങിയിട്ടുള്ളതാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് ഗ്രൂപ്പ്. ഈ വീഡിയോയും ഏറെ പ്രസംശ പിടിച്ചുപറ്റുകയാണ്.