ചെങ്ങന്നൂരില്‍ ചെങ്കൊടിയേറി; സ്‌കൂളും തുറന്നു, താല്‍പര്യമുള്ളവര്‍ക്ക് വായിക്കാം, സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

0

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഭരിച്ചപ്പോള്‍, അത് ‘ഇടതുസര്‍ക്കാര്‍’ എന്നുതന്നെ വിശേഷിപ്പിക്കണെമെന്ന് പാര്‍ട്ടി പഠിപ്പിച്ചിരുന്നത് മറക്കാം. കാരണം കസേരയിലേറിയത് പിണറായി സഖാവായതിനാല്‍, ‘പിണറായി സര്‍ക്കാര്‍’ എന്നുതന്നെ പറയണം.

പിണറായി സഖാവിന്റെ സര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷവേളയിലാണ്. മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വാര്‍ത്ത വന്നമുതല്‍ മുഖ്യനെ മാര്‍ക്കിട്ട് തോല്‍പിക്കാന്‍ ശ്രമിച്ചവരാണ് മലയാള മാധ്യമങ്ങള്‍. അച്യുതാനന്ദന് കിട്ടാത്ത ആഭ്യന്തരം പിണറായി സഖാവിന് കിട്ടിയതുമുതല്‍ മാധ്യമങ്ങള്‍ക്ക് ഈ ഹാളിലക് തുടങ്ങിയതാണ്.

യോദ്ധ സിനിമയിലെ ജഗതിശ്രീകുമാര്‍ അവതരിപ്പിച്ച അപ്പുക്കുട്ടന്റെ വെല്ലുവിളിപോലെ ‘ഇനി ചെങ്ങന്നൂരില്‍ കാണാമെന്ന’ മാധ്യമങ്ങളുടെ വെല്ലുവിളിയും ഏറ്റെടുത്താണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുകുതിക്കുന്നത്. കാവിലെ പാട്ടുമത്സരത്തിലും വിമര്‍ശകര്‍ തോറ്റിരിക്കുന്നു. ഇനി അഞ്ചുകൊല്ലം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന വെല്ലുവിളിയാണ് പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

എല്ലാവിഷയത്തിനും എല്ലാ കുട്ടികള്‍ക്കും എപ്ലസ് നല്‍കിയ അബ്ദുറബ്ബിന്റെ ഭരണകാലമല്ലിത്. എന്നിട്ടും മുഖ്യനും മുഖ്യന്റെ മന്ത്രിമാരും നല്ലനിലയില്‍ തന്നെയാണ് പാസായിരിക്കുന്നത്. എല്ലാ വകുപ്പും മികച്ചനിലവാരം പുലര്‍ത്തുകയാണ്. ആഭ്യന്തരമികവ് ശ്രദ്ധേയമാണ്. നീണ്ട ഘടാഘടിയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂര്‍ഷ്വാ മാധ്യമങ്ങളൊന്നും ഇക്കാര്യം ജനശ്രദ്ധയിലെത്തിക്കുന്നില്ലെന്നും ശ്രദ്ധേയം.
ചെങ്ങന്നൂര്‍ പാതയില്‍ തുടര്‍ഭരണം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഓരോ വകുപ്പിന്റെ പ്രവര്‍ത്തനമികവ് കാണിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വായിക്കാം. കാരണം ഇതൊരു ട്രോളല്ല.

http://www.keralacm.gov.in/wp-content/uploads/2018/05/Progress-Report.pdf


Loading...

LEAVE A REPLY

Please enter your comment!
Please enter your name here