കര്‍ണാടക: ജാതി കാര്‍ഡ് ഇറക്കിയത് കോണ്‍ഗ്രസ്, കളിച്ചത് ബി.ജെ.പി, നിറഞ്ഞാടിയത് മോദിയും

0

ബംഗളൂരു: ലിംഗായത്തുകളെ മതപദവിയിലേക്ക് ഉയര്‍ത്തിയുള്ള മതകാര്‍ഡ് തിരിഞ്ഞു കുത്തുന്ന കാഴ്ച. സോഷ്യല്‍ മീഡിയയിലെ മോദി വിരുദ്ധ കാമ്പയിനും ഏശിയില്ല. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ ജാതി കാര്‍ഡ് പരീക്ഷിച്ച സിദ്ധരാമയ്യയ്ക്ക് പൂര്‍ണ്ണമായും അടിതെറ്റയപ്പോള്‍ ദക്ഷണേന്ത്യയില്‍ രണ്ടാമത്തെ സംസ്ഥാനത്തിലും ബി.ജെ.പി വലിയ ഒറ്റകക്ഷിയായി.

ഒറ്റയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ജെ.ഡി.എസുമായി ചേര്‍ന്നും ഭരണം പിടിക്കാന്‍ ഉറച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കിയത്. എന്നാല്‍, അതുപോലും വേണ്ടിവന്നില്ലെന്ന സ്ഥിതിയിലേക്കാണ് ലീഡ് ഒരു വേള നീങ്ങിയത്. പിന്നീടത് കോണ്‍ഗ്രസ്- ജെ.ഡി.എസ് കെട്ടിന് വഴി തെളിച്ചു. ജാതികാര്‍ഡ് ഉയര്‍ത്തി കോണ്‍ഗ്രസ് തുടങ്ങിവച്ച വെല്ലുവിളിയെ നേരിടാന്‍ ബി.ജെ.പി സംവിധാനങ്ങള്‍ മുഴുവനായും കര്‍ണാടകയിലേക്ക് ഒഴുകുന്നതാണ് കണ്ടത്.

മൂന്നാഴ്ച്ചയോളം കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് അമിത്ഷാ തന്നെ തന്ത്രങ്ങള്‍ മെനഞ്ഞു. രാംമാധവ് അടക്കമുള്ളവര്‍ സേനയില്‍ അണിചേര്‍ന്നു. മോദി തന്നെ നേരിട്ടെത്തി, പ്രചാരണത്തിലെ കുറവുകള്‍ നികത്തി. ഒരു രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കത്തോടെ അമിത്ഷാ പ്രസംഗ വേദികളില്‍ ദേശീയ നേതാവായി ഉയരുന്നതും കര്‍ണാടക തെരഞ്ഞെടുപ്പില്‍ കണ്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച ജാതികാര്‍ഡ് ഫലപ്രദമായി വിനിയോഗിച്ചത് ബി.ജെ.പിയാണെന്ന് ഫലം വ്യക്തമാക്കുന്നു.

2019 ന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസുതന്നെ വിശേഷിപ്പിച്ച കര്‍ണാടകത്തില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടിയാണ്. പാര്‍ട്ടി അധ്യക്ഷനായശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പെന്ന നിലയ്ക്കും പ്രധാന പ്രചാരകനെന്ന നിലയ്ക്കും രാഹുല്‍ഗാന്ധിക്ക് നേരിടേണ്ടി വന്നിരിക്കുന്നത് വലിയ തിരിച്ചടിയാണ്. അതിനാല്‍, തന്നെ 2019 ല്‍ പിടിച്ചു നില്‍ക്കാന്‍ പോലും നില്ലരീതിയില്‍ കോണ്‍ഗ്രസിന് വിയര്‍ക്കേണ്ടി വരും. മൂന്നാം മുന്നണിയുടെ രൂപത്തിനും ഈ തെരഞ്ഞെടുപ്പ് മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here