കടകംപള്ളിയുടെ ആധ്യാത്മിക ട്രോളാണ് ട്രോള്‍: ”വാസാംസി ജീര്‍ണാനി യഥാ വിഹായ”; ഇനി സ്വല്‍പം സംസ്‌കൃതമാകാം

0
കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയതിനെ വലിയ അപരാധമാക്കി മാറ്റിയത് ട്രോളന്മാരാണ്. കഴിവുകേടുകൊണ്ടാണ് കുമ്മനത്തെ നാടുകടത്തിയതെന്ന് ആക്ഷേപിക്കാന്‍ ഇടത്-വലത് നേതാക്കളും അവസരം മുതലെടുത്തു. ചാനലുകളും കുമ്മനത്തെ ഗവര്‍ണറാക്കിയ വാര്‍ത്തയെ ട്രോളിന്റെ നിലവാരത്തിലാണ് കൈകാര്യം ചെയ്തത്.
എങ്കിലും കുമ്മനത്തെ ഗവര്‍ണറാക്കിയ വാര്‍ത്ത പരന്നതിനുപിന്നാലെ സംസ്‌കൃതത്തില്‍ ഒരു നാലുവരി വച്ചുകാച്ചിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സംഭവമെന്താണെന്ന് മലയാളത്തിലും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”വാസാംസി ജീര്‍ണാനി യഥാ വിഹായ”- എന്നുതുടങ്ങുന്ന ശ്ലോകമാണ് കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മനുഷ്യന്‍ മുഷിഞ്ഞ വസ്ത്രങ്ങളുപേക്ഷിച്ച് പുതിയവ സ്വീകരിക്കുംപോലെ ആത്മാവ് ജീര്‍ണ്ണിച്ച വേഷമുപേക്ഷിച്ച് പുതിയവ സ്വീകരിക്കുമെന്നാണ് ദേവസ്വംമന്ത്രിയുടെ കണ്ടെത്തല്‍. ഇത് കുമ്മനത്തിനിട്ട് ട്രോളിയതാണെന്നാണ് പരക്കെയുള്ള വിശ്വാസം. അവിശ്വാസിയല്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള ദേവസ്വംമന്ത്രിക്ക് പൊടുന്നനെ സംസ്‌കൃതശ്ലോകങ്ങളിലും ആധ്യാത്മികതയിലും വെളിപാടുണ്ടായിത്തുടങ്ങിയതാണ് മറ്റൊരാശ്വാസമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here