നടപടിയെടുത്ത സര്‍ക്കാര്‍ വെട്ടിലാകുമോ ? സെന്‍കുമാറിന്റെ വഴിയേ ജേക്കബ് തോമസും, സംരക്ഷണം തേടുന്നത് വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം

0

കൊച്ചി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ‘നടപടികള്‍’ സര്‍ക്കാരിനു അഗ്നിപരീക്ഷയാകുന്നു. പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാറിനു പിന്നാലെ ഡി.ജി.പി ജേക്കബ് തോമസും നിയമപോരാട്ടത്തിനു തുടക്കം കുറിച്ചു.
അഴിമതി പുറത്തുകൊണ്ടു വരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം തേടിയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഴിതമിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.
ഇതോടെ, ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കുള്ള നീക്കങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ വെട്ടിലായി. അഴിമതി വിരുദ്ധ നയത്തിന്റെ പശ്ചാത്തലത്തില്‍, തനിക്ക് സംരക്ഷണം ആവശ്യമാണോയെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത സുരക്ഷയ്ക്കുള്ള അപകട സാധ്യത കണക്കിലെടുത്ത് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കിയ നിവേദനം പരിഗണിക്കണമെന്ന് കേന്ദ്രത്തിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.
ടി.പി.സെന്‍കുമാറുമായുള്ള മല്‍പിടിത്തത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് പ്രഹരം ഏറ്റസര്‍ക്കാര്‍ ഇനി ജേക്കബ് തോമസ് കേസില്‍ സൂക്ഷിച്ചുമാത്രമേ ചുവടുകള്‍വയ്ക്കൂ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here