ഐസിസില്‍ ചേര്‍ന്നപ്പോള്‍ ഭീകരന്‍ മതിവരുവോളം ഉപയോഗിച്ചു, കാത്തിരിക്കുന്നത് ജീവപര്യന്തവും മരണശിക്ഷയും

0

ബാഗ്ദാദ്: സ്വന്തം രാജ്യവും ബന്ധുക്കളെയും ഉപേക്ഷിച്ച് കൊടും ക്രൂരതയുടെ പര്യായമായ ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ ചേര്‍ന്ന യുവതികളുടെ സ്ഥിതിയെന്ത് ? ഐസിസ് ഭീകരന്മാര്‍ മതിവരുവോളം ഉപയോഗിച്ച് അമ്മമാരാക്കിയ ഇവര്‍ക്ക് അവശേഷിക്കുന്നത് ജീവപര്യന്തം തടവും മരണശിക്ഷയും.

ഇറാഖി സൈന്യം മൊസൂള്‍ നഗരം തിരികെ പിടിച്ചതോടെ ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ സ്‌നേഹിച്ചെത്തിയ യുവതികളും ഭീകരരുടെ ബന്ധുക്കളായിരുന്ന യുവതികളും പിടിക്കപ്പെട്ടു. ഇങ്ങനെയുള്ളവരെന്ന് സംശയിക്കുന്ന 560 യുവതികളെയും 600 കുട്ടികളെയും ഇറാഖ് അധികൃതര്‍ കണ്ടെത്തി. ഒരു വിഭാഗം പല രീതിയിലായി രക്ഷപെട്ടു. പിടിക്കപ്പെട്ട മുന്നൂറിലധികം ഐസിസ് ഭീകരര്‍ക്ക് ഇതിനോടകം ഇറാഖ് മരണശിക്ഷ വിധിച്ചു കഴിഞ്ഞു. കണ്ടെത്തിയ 180 സ്ത്രീകള്‍ക്ക് ജീവപരന്ത്യവും ചിലര്‍ക്ക് തൂക്കു കയറും വിധിച്ചു.

ഐസിസില്‍ ചേര്‍ന്ന് രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ 19 റഷ്യന്‍ വനിതകളെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. പിങ്ക് ബ്ലസും കറുത്ത ശിരോവ്‌സത്രവും ധരിച്ച ഇവരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഒട്ടുമുക്കാല്‍ പേര്‍ക്കൊപ്പവും ഭീകരര്‍ സമ്മാനിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ ചതിക്കപ്പെട്ട് എത്തിയവരാണെന്നാണ് അപ്പീല്‍ അപേക്ഷ നല്‍കിയ വേളയില്‍ ട്രാന്‍സിലേറ്റര്‍ മുഖാന്തരം യുവതികള്‍ കേണപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം ജീവപ്യന്തം വിധിക്കപ്പെട്ട, ഫ്രഞ്ച് വനിത ജമീല ബൗഔട്ടോ  എത്തപ്പെട്ടത് ഭര്‍ത്താവിനൊപ്പമാണ്. അവധിക്കാലയാത്രയ്ക്കാണ് വീട്ടില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറപ്പെട്ടതെന്ന് ജമീല കോടതിയില്‍ കരഞ്ഞു പറഞ്ഞു. ‘ ..ടര്‍ക്കിയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഭര്‍ത്താവ് ജിഹാദിയാണെന്ന് തിരിച്ചറിഞ്ഞത്…’ മൊസൂളിലുണ്ടായ ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. മകന്‍ ചികിത്സയ്ക്കിടയിലും മരിച്ചു. ഒടുവില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കീഴടങ്ങിയതാണ് ജമീല. ജമീലയ്‌ക്കൊപ്പമുള്ള കുഞ്ഞിനെ മൂന്നു വയസുവരെ ഒപ്പം നിര്‍ത്താന്‍ സാധിക്കും. ഈ കുട്ടിയെ തിരികെ ഫ്രാന്‍സിലെ ബന്ധുക്കള്‍ക്കടുത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

എപ്രില്‍ 18ന് അസര്‍ബൈാാനില്‍ നിന്നുള്ള അഞ്ച് യുവതികള്‍ക്കു വിധിച്ചത് മരണശിക്ഷയാണ്. ആദ്യവാരത്തില്‍ ഒരു ടര്‍ക്കിഷ് യുവതികള്‍ക്കും മരണശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here