ഒഴിവുകള്‍ നിരവധി, എന്നിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാരോട് ബ്രിട്ടന്റെ ചിറ്റമ്മനയം, 400 ല്‍ അധികം വിസകള്‍ നിഷേധിച്ചു

0

ലണ്ടന്‍: ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് കനത്ത തിരിച്ചടിയായി ബ്രിട്ടണിലെ വിസ നിഷേധിക്കല്‍. ആരോഗ്യ മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്കിടയിലും ഏതാനും മാസങ്ങള്‍ക്കിടെ വിസ നിഷേധിച്ചത് നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക്.
ആരോഗ്യ മേഖലയിലെ കനത്ത പ്രതിസന്ധി പരിഹരിക്കാന്‍, ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ വിവിധ തലങ്ങളില്‍ നിയമിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ഡോക്ടര്‍മാരില്‍ അധികവും ഇന്ത്യക്കാരാണ്. ഇത്തരത്തില്‍ നിയമനം ലഭിച്ച ഇന്ത്യക്കാര്‍ക്ക് വിസ ലഭിക്കാത്തതിനാല്‍ ഇതുവരെയും ബ്രിട്ടണിലേക്ക് പോകാനോ ജോലിയില്‍ പ്രവേശിക്കാനോ സാധിച്ചിട്ടില്ല.
ഡിസംബറിനുശേഷം നാലൂറിലധികം നിയമം ലഭിച്ച ഡോക്ടര്‍മാര്‍ക്കാണ് വിസ ലഭിക്കാതിരിക്കുന്നത്. ബ്രിട്ടണിലെ ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം വന്‍ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓരോ 11 ല്‍ ഒന്നു വീതം തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഡോക്ടമാരുടെ കുറവു മൂലം ക്ലിനിക്കുകള്‍ റദ്ദാക്കുകയാണ്.
എമര്‍ജന്‍സി മെഡിസിന്‍, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്. പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന വ്യവസ്ഥയിലാണ് ഏഷ്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് അവസരം ഒരുക്കിയത്.
ബ്രിട്ടന്റെ നിലപാടില്‍ പ്രതിഷേധച്ച് അവസരം ലഭിച്ച പല ഡോക്ടര്‍മാരും പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ടയര്‍ 2, ടയര്‍ 5 വിസകള്‍ക്കാണ് കൂടുതല്‍ പേരും അപേക്ഷിച്ചിട്ടുള്ളത്. എന്നാല്‍, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചുമാത്രമേ എത്ര വിസ അനുവദിക്കാനാകൂവെന്ന് തീരുമാനിക്കൂവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയര്‍ രാജ്യങ്ങളില്‍ നിന്നോ രാജ്യത്ത് ലഭ്യമായിട്ടുള്ളവരില്‍ നിന്നോ നിയമനം നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here