പിറന്നാള്‍ ദിനത്തില്‍ ഇല്‍സി കാത്തിരുന്നത് ശുഭവാര്‍ത്ത കേള്‍ക്കാന്‍; തേടിയെത്തിയത്  ലിഗയുടെ മരണവാര്‍ത്തയും

0

മലയാളികള്‍ക്കെല്ലാം ഇപ്പോള്‍ സുപരിചിതയാണ് ലിത്വാന സ്വദേശിനി ലിഗയും സഹോദരി ഇല്‍സിയും. ലിഗയെ കാണാതായതോടെ സോഷ്യല്‍മീഡിയായില്‍ അടക്കം ലിഗത്തേടി നടന്ന ഇല്‍സിയുടെ ചിത്രം നിറഞ്ഞിരുന്നു. പോലീസും അധികാരികളും സംഭവത്തിലേക്ക് ശ്രദ്ധതിരിച്ചതും ഇനവമാധ്യമങ്ങള്‍ വഴി ലിഗയുടെ തിരോധാന വാര്‍ത്തയ്ക്ക് പ്രാധാന്യം ലഭിച്ചതോടെയാണ്. ഇക്കഴിഞ്ഞ 20-ന് ലിഗയുടെ സഹോദരി ഇല്‍സിയുടെ ജന്മദിനമായിരുന്നു. പ്രിയസഹോദരിയെ തിരികെ ലഭിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു ഇല്‍സി. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. തേടിയെത്തിയതോ ലിഗയുടെ മരണവാര്‍ത്തയും. ലിഗയെത്തേടി ഒരുമാസത്തിലധികം നടത്തിയ യാത്രകളില്‍ എല്ലാവിധ പിന്തുണയും നല്‍കിയ കേരളത്തോട് നന്ദിപറഞ്ഞുകൊണ്ട് സഹോദരിയുമൊത്തുള്ള പഴയകാല ചിത്രവും ഫെയ്‌സ്ബുക്കില്‍ ഇല്‍സി പങ്കുവച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here