ടെല്‍ അവീവ്: നഗ്ന ശരീരത്തില്‍ വെളുത്ത ചായം മാത്രം പൂശി അവര്‍ ചാവുകടലിനരികിലൂടെ നടന്നു നീങ്ങുന്നു… പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം ചാവുകള്‍ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കാന്‍ അമേരിക്കന്‍ കലാകാരന്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ഇരുന്നൂറു പേരെ പൂര്‍ണ്ണ നഗ്നരാക്കി ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.

54 കാരനായ ഫോട്ടോഗ്രാഫര്‍ സ്‌പെന്‍ഷര്‍ ടൂണിക് ചാവുകടലുമാി ബന്ധപ്പെടുത്തി ഒരുക്കുന്ന മൂന്നാമത്തെ ഇന്‍സ്റ്റലേഷനാണിത്. ദക്ഷിണ ഇസ്രായേല്‍ ടൂറിസം മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് ടൂണിക് ഇത് രൂപകല്‍പ്പന ചെയ്തത്.

തന്റെ കാഴ്ചപ്പാടില്‍ ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം ഒക്കെയാണെന്നും തുടര്‍ന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണു താനെന്നും സ്‌പെന്‍സര്‍ ടൂണിക് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ നിരവധി നഗ്ന ഇന്‍സ്റ്റലേഷനുകള്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.

2016 ലെ യു.എസ്. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെതിരായ പ്രതിഷേധ സൂചകമായി 130 സ്ത്രീകളെ അണിനിരത്തി ഇത്തരത്തില്‍ ഒരു പൂര്‍ണ്ണ നഗ്ന ഇന്‍സ്റ്റലേഷന്‍ ഇദ്ദേഹം ഒരുക്കിയിരുന്നു.

Hundreds of models wearing only white body paint walked Sunday across a stark desert expanse in southern Israel near the Dead Sea in Arad, Israel.

LEAVE A REPLY

Please enter your comment!
Please enter your name here