പോര്‍ട്ട് വെല്‍ഹോ: പത്തു ലക്ഷം ഗോത്രജന വിഭാഗങ്ങങ്ങളും മൂന്നു ലക്ഷം ഇനം സസ്യ മൃഗാദികളും ആമസോണ്‍ വനമേഖലയിലുണ്ട്. വനമേഖലയുടെ 60 ശതമാനവും ബ്രസിലിലാണ്. ഇവിടെ പടരുന്ന കാട്ടു തീ അന്താരാഷ്ട്ര വിഷയമായി മാറുകയാണ്.

അന്താരാഷ്ട്ര സമ്മര്‍ദ്ദം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടുതീ നിയന്ത്രിക്കാന്‍ സൈന്യത്തെ ബ്രസീല്‍ സര്‍ക്കാര്‍ നിയോഗിച്ചു. രാജ്യത്തിനകത്തും പറുത്തും നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വ്യാഴം, വെള്ള ദിവസങ്ങളിലായി 1663 പുതിയ തീയാണ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ബ്രസിലിന്റെ സപേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 1200 എണ്ണം ആമസോണ്‍ മേഖലയിലാണ്. കണക്കുകള്‍ പ്രകാരം 78,383 കാട്ടുതീകളാണ് ഈ വര്‍ഷം ബ്രസിലില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 84 ശതമാനം കൂടുതലാണിത്. മാത്രവുമല്ല, പകുതിയും ആമസോണ്‍ വനമേഖലയിലാണ്. മറ്റ് ആമസോണ്‍ രാജ്യങ്ങളായ ബോളീവിയയിലും പരാഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകാണ്.

പ്രസിഡന്റിന്റെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പുറമേയാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂടി ശക്തമാകുന്നത്. വിഷയം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ഈഴാഴ്ച്ചത്തെ ജി 7 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഫ്രാന്‍സും ജര്‍മനിയു ആവശ്യപ്പെട്ടു

ബ്രസീല്‍ ആമസോണ്‍ പ്രദേശങ്ങളിലാകും സൈന്യം കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും സൈന്യം പ്രവര്‍ത്തിക്കുക.

പ്രസിഡന്റ് ബോള്‍സനാരോയുടെ നയങ്ങളെ വിമര്‍ശിച്ചാണ് പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ ബോല്‍സൊനാരോ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here