പുറത്തുവന്നത് മാധ്യമങ്ങള്‍ക്ക് തയാറാക്കിയ കുറിപ്പ്, മന്ത്രിക്കും പാര്‍ട്ടിക്കും അതൃപ്തി, നടപടിക്ക് സാധ്യത

0
3

തിരുവനന്തപുരം: ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനിടെ, ചോര്‍ന്നുവെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ആയുധമാക്കിയത് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയാറാക്കിയ കുറിപ്പ്. തന്റെ ഓഫീസില്‍ നിന്ന് കുറിപ്പ് നേരത്തെ പുറത്തു വന്നതില്‍ ശക്തമായ അമര്‍ഷത്തിലാണ് ധനമന്ത്രി തോമസ് ഐസക്. ഐസക്കിന്റെ ഭാഗത്തു നിന്ന് ജാഗ്രതാ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

കുറിപ്പ് നേരത്തെ പുറത്തവന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. സഭയുടെ മേശപ്പുറത്തുവച്ച രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മന്ത്രിയ്ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെങ്കിലും രാജിവയ്ക്കമെന്ന നിലപാട് ഉണ്ടായിട്ടില്ല. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ മന്ത്രിയോട് നിര്‍ദേശിച്ചതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതും പരിഗണനയിലാണ്. ധനമന്ത്രിയുടെ പേ്‌ഴ്‌സണല്‍ സ്റ്റാഫിലടക്കം കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here