ഇന്ദ്രനും വരുണനും പ്രസാദിച്ചാല്‍ മഴ കിട്ടും… പര്‍ജന്യ യജ്ഞത്തിന് ഒരുങ്ങി ഗുജറാത്തിലെ സര്‍ക്കാര്‍

0

ഗാന്ധിനഗര്‍: മഴയുടെ അധിപനായ ഇന്ദ്രനും വായുദേവനായ വരുണനും പ്രസാദിച്ചാല്‍ കാലവര്‍ഷം നല്ലരീതിയില്‍ ലഭിക്കും. ഗുജറാത്തിലെ ജലദൗര്‍ലബ്യത്തിന് എല്ലാ വഴികളും തേടുകയാണ് സര്‍ക്കാര്‍. ഇതിനായി പര്‍ജന്യ യജ്ഞം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ വരുന്ന മേയ് 31ന് ജില്ല ആസ്ഥാനങ്ങളിലും എട്ട് പ്രധാന നഗരങ്ങളിലും സര്‍ക്കാര്‍ ചെലവില്‍ യജ്ഞം നടക്കും. 41 സ്ഥലങ്ങളില്‍ നടക്കുന്ന യാഗതതിനുശേഷം മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേര്‍ എന്നിവര്‍ ചേര്‍ന്ന് പ്രസാദം വിതരണം ചെയ്യും. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. സജലാം സഫലാം ജല്‍ അഭിയാന്‍ എന്ന പേരിലാണ് ഒരു മാസം നീണ്ടുനില്‍ന്ന പരിപാടില്‍ ആസൂത്രണം ചെയ്യുന്നത്.

മഴയുടെ ലഭ്യത സംബന്ധിച്ച ആശങ്ക മിക്ക സംസ്ഥാനങ്ങള്‍ക്കുമുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കൃത്രിമ മഴയെ കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കാലവര്‍ഷം ശക്തമാക്കാന്‍ ദൈവിക ഇടപെടലിന് ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പിന്നിടുന്ന വേനലില്‍ രൂക്ഷമായ ജലദൗര്‍ലഭ്യമാണ് ഗുജറാത്ത് നേരിട്ടത്. ഡാമുകളില്‍ വെള്ളം നല്ലരീതിയില്‍ കുറഞ്ഞിരുന്നു. എന്നാല്‍, ഖജനാവില്‍ നിന്ന് പണം മുടക്കിയുള്ള യാഗത്തിനെതിരെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here