പുതിയ ഡിവിഷന് ആറു കുട്ടികള്‍ അധികം വേണ്ടി വരും, തസ്തികകള്‍ക്ക് മുന്‍കൂര്‍ അനുമതി… മാനേജുമെന്റുകള്‍ക്ക് മൂക്കുകയര്‍ ഇടാനുള്ള ശിപാര്‍ശ വിദ്യാഭ്യാസ വകുപ്പിലെത്തി

0
2

എയിഡഡ് മാനേജുമെന്റുകളും സര്‍ക്കാരുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ, അധ്യാപക തസ്തികകള്‍ക്കു നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികള്‍ വേഗത്തിലാക്കി ധനവകുപ്പ്. നിശ്ചിത അനുപാതത്തില്‍ നിന്ന് ആറു കുട്ടികള്‍ കൂടിയാല്‍ മാത്രം പുതിയ അധ്യാപിക തസ്തിക അനുവദിച്ചാല്‍ മതിയെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിന് കൈമാറി.

മുപ്പത്തിയൊന്നു കുട്ടികള്‍ ഒരു ക്ലാസിലുണ്ടായാല്‍ പുതിയ ഡിവിഷനും തത്സികകളും സൃഷ്ടിക്കുന്ന രീതിയാണ് നിലവിലുളളത്. പുതിയ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തികയ്ക്ക് ആറു കുട്ടികള്‍ അധികമായി വേണമെന്ന നിബന്ധന വരും. ഇതിനുള്ള കെ.ഇ.ആര്‍ പരിഷ്‌കരണം അടുത്ത നിയമസഭയില്‍ തന്നെ എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അനുപാതത്തില്‍ മാറ്റം വരുത്തുന്നതിനു പുറമേ അധ്യാപക നിയമനത്തില്‍ ഏതൊക്കെ നിബന്ധനകള്‍ വരുമെന്നു വ്യക്തമായിട്ടില്ല. നിയമനാധികാരം മാനേജര്‍മാര്‍ക്കു തന്നെയായിരിക്കുമെങ്കിലും മുന്‍കൂര്‍ അനുമതി അടക്കമുള്ളവ നിര്‍ബന്ധമാക്കുമെന്നാണ് സൂചന. ഇവയൊന്നും അംഗീകരിക്കില്ലെന്നു മാനേജുമെന്റുകള്‍ വ്യക്തമാക്കുമ്പോള്‍ വിഷയം കോടതി കയറും.

LEAVE A REPLY

Please enter your comment!
Please enter your name here