ജി.സുധാകരന്‍ എന്ന മന്ത്രിയെ വ്യത്യസ്തനാക്കുന്ന നിരവധി കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ കവിതകളാണ്. കവിതയെഴുത്ത് വ്രതമാക്കിയ മറ്റൊരു മന്ത്രിയെ പിണറായി വിജയന് കിട്ടാനുമില്ല.

എന്നാല്‍ സ്‌നേഹംകൊണ്ട് പലരും കണ്ടില്ലെന്നു നടിച്ച ആ കാര്യം മാന്യമായി തുറന്നു പറഞ്ഞിരിക്കയാണ് ഇടതുവിമര്‍ശകന്‍ കൂടിയായ ഡോ. ആസാദ്.

ജി.സുധാകരന്‍ കവിതകൊണ്ടു നടത്തുന്ന അക്രമം അസഹനീയമാണെന്നും എങ്കിലും മറ്റു പലതും സഹിക്കാനുള്ള ത്രാണി അതു തരുന്നുണ്ടെന്നുമാണ് ആസാദ് ഫെയ്്സ്ബുക്കില്‍ കുറിച്ചത്.

അകവിതയെന്ന കൗശലം പ്രയോഗിക്കുകയാവാം. അതത്ര പരിചിതമോ ലളിതമോ അല്ലാത്തതിനാല്‍ എനിക്ക് അസഹ്യമായി തോന്നുന്നതാവണം.” എന്ന മുഖവുരയോടെയാണ് ആസാദ് തുടങ്ങിയത്. സുധാകരന്റെ ‘എനിക്കുറങ്ങണം’ എന്ന അച്ചടിച്ച കവിതയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ജി.സുധാകരന്റെ കവിതയെ അതേ നാണയത്തില്‍ വിമര്‍ശിച്ച് പോസ്റ്റിട്ട ആലപ്പുഴയിലെ ഒരു സഖാവിനെതിരേ മറ്റൊരുകേസില്‍ പോലീസ് പ്രതിചേര്‍ത്തൂവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ചേര്‍ത്തലയിലെ ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവെന്ന ആരോപണത്തില്‍ ഓമനക്കുട്ടനെതിരേ രൂക്ഷവിമര്‍ശനമാണ് സുധാകരന്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചത്.
സത്യാവസ്ഥ അറിയാവുന്ന ഒരാളാണ് സുധാകരന്റെ കവിതാപ്രയോഗങ്ങള്‍ ഉപയോഗിച്ചത് ഫെയ്‌സ്ബുക്കില്‍ കവിതാശകലം കുറിച്ചത്. ആരോപണവിധേയനായ ഓമനക്കുട്ടന്‍ തെറ്റുകാരനല്ലെന്ന് പിന്നേട് തെളിയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here