കൊളംബോ: മത്സ്യം വാങ്ങിയാല്‍ കൊറോണ വൈറസ് ബാധയുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പത്രസമ്മേളനത്തില്‍ പച്ചമീന്‍ ഭക്ഷിച്ച് മുന്‍മന്ത്രി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യത്തിലായ കടല്‍ വിഭവ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രി ദിലീപ് വെഡാറച്ചിയുടെ നടപടി.
ഒക്ടോബറില്‍ കൊളംബോയിലെ മത്സ്യമാര്‍ക്കറ്റില്‍ വൈറസ് ബാഖ പൊട്ടിപുറപ്പെട്ടിരുന്നു. ഇവിടെ കോവിഡ 19 ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ദീര്‍ഘകാലത്തേക്ക് അടച്ചു. മത്സ്യ വിപണനം വന്‍തോതില്‍ ഇടിയുകയും വാങ്ങാനാളില്ലാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്തു. പിന്നാലെയാണ് മുന്‍മന്ത്രിയുടെ നടപടി.