മണ്ണിരകള്‍ കൂട്ടത്തോശട ചത്തൊടുങ്ങുന്നു, വരള്‍ച്ചക്കാലത്തേതുപോലെ ഭൂമി വിണ്ടു കീറുന്നു

0

കല്‍പ്പറ്റ: പ്രളയജലമൊഴിഞ്ഞ വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോശട ചത്തൊടുങ്ങുന്നു. രണ്ടു വര്‍ഷം മുമ്പ് കണ്ട പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കുന്നത് വരള്‍ച്ചയുടെ സൂചനയാണോയെന്ന് സംശയം ബലപ്പെടുന്നു.

നൂറു കണക്കിനു മണ്ണിരകളെയാണ് മുട്ടിലിനടുത്ത് കൊളവയല്‍ മേഖലയില്‍ ദിവസവും ചത്തുകൊണ്ടിരിക്കുന്നത്. മുമ്പ് ഇത്തരമൊരനുഭവമുണ്ടായപ്പോള്‍ മണ്ണു ചുള്ളുപൊള്ളുന്നതാണ് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സമായമായ സാഹചര്യമാണ് വീണ്ടും ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

പ്രവചനാതീതമായ മാറ്റങ്ങളാണ് കാലാവസ്ഥയുടെ കാര്യത്തിലുണ്ടായികൊണ്ടിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ വരള്‍ച്ചാ കാലത്തേതിനു തുല്യമായ രീതിയില്‍ ഭൂമി വീണ്ടു കീറുന്നുണ്ട്. മഴയ്ക്കുശേഷം പകല്‍ നല്ല ചൂടും രാത്രിയില്‍ നല്ല തണപ്പും അനുഭവപ്പെടുന്നതാണ് വയനാട് അടക്കമുള്ള മേഖലകളിലെ കാലവാസ്ഥ.

കാലാവസ്ഥയിലെ വ്യതിയാനം പശ്ചിതഘട്ടത്തില്‍ ആഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here