ഉറങ്ങാനാകുന്നില്ല, കണ്ണടച്ചാല്‍ കാണുന്നത് ദുരന്തഭൂമി… ദുരന്തഭൂമിയുടെ നേര്‍ക്കാഴ്ച കണ്ണില്‍ നിന്ന് ഇപ്പോഴും മറയാതെ ആംബുലന്‍സ് സംഘങ്ങള്‍

0

kambam ambulanceകൊല്ലം: ‘… അപകടത്തിനിടെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരന്റെ ഉമ്മ ഇന്നലെ വിളിച്ചു. കൊണ്ടുപോകുമ്പോള്‍ ബോധമുണ്ടായിരുന്നോ ? അവസാനമായി എന്തെങ്കിലും പറഞ്ഞോ ?…’ മകനെ നഷ്ടപ്പെട്ട ആ ഉമ്മയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആശ്വസിപ്പിക്കാനാകാതെ വീര്‍പ്പുമുട്ടിയ അനുഭവമായിരുന്നു 1298 ഐ.സി.യു. ആംബുലന്‍സ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണുവിന്. വിഷ്ണുവിന്റെ മാത്രം സ്ഥിതിയല്ലിത്. ദുരന്തം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരന്തഭൂമിയിലെ കാഴ്ചകള്‍ സംഭവ സ്ഥലത്തെത്തിയ ആംബുലന്‍സ് സംഘങ്ങളുടെ മനസില്‍ നിന്ന് മായുന്നില്ല. ഉറങ്ങാനായി കണ്ണടച്ചാല്‍ ഇപ്പോഴും തെളിയുന്നത് ദുരന്തഭൂമിയിലെ ദീനരോധനങ്ങളാണ്.

1298 ആംബുലന്‍സ് നെറ്റ്‌വര്‍ക്കിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണു ആലപ്പുറം ഡ്രൈവര്‍ ലിജോ തൃശ്ശൂരും അന്നത്തെ അനുഭവത്തെക്കുറിച്ച് പറയുന്നു:

kambam ambulance 6‘… കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ നില്‍ക്കവേ വെളുപ്പിന് 3.33 നാണ് സംഭവമറിഞ്ഞത്. അപ്പോള്‍ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. അപകടത്തില്‍ പെട്ടവരെ ബസ്സുകളിലും ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായി ആശുപത്രികളിലേക്ക് മാറ്റുന്ന കാഴ്ചകളാണ് പോകുന്ന വഴിയേ കാണാനായത്. സംഭവ സ്ഥലത്ത് എത്തിയപ്പോഴത്തെ നില, വളരെ ഭയാനകവും ഭീകരവും. പലഭാഗത്തുനിന്നും നിലവിളികള്‍.

സമയം ഒട്ടും കളയാതെ കൈയ്യില്‍ കിട്ടിയ പരിക്കുപറ്റിയ ആള്‍ക്കാരുമായി ഞങ്ങള്‍ പറന്നു. ഞങ്ങളെപ്പോലെ അമ്പതോളം ആംമ്പുലന്‍സുകള്‍ kambam ambulance 5അവിടെ എത്തിയിരുന്നു. ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായകമായി. ഒന്‍പത് പേരേ ആശുപത്രിയില്‍ എത്തിച്ചശേഷം പത്താമത്തേതിനായി എത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമാണ്. ഏകദേശം 90% പൊള്ളലേറ്റ അയൂബ് എന്ന ചെറുപ്പക്കാരന്‍ തകര്‍ന്ന ഒരു കെട്ടിടത്തിനടിയില്‍ ജീവനു വേkambam ambulance 4ണ്ടി പോരാടുന്നു. മറ്റൊന്നും ചിന്തിക്കാതെ രണ്ടു മണിക്കൂര്‍ നേരം നാട്ടുകാരും പോലീസുകരും ഫയര്‍ഫോഴ്‌സുകാരും ചേര്‍ന്ന് ജെ.സി.ബി പയോഗിച്ച് അദ്ദേഹത്തെ പുറത്തെടുത്ത് നല്‍കുമ്പോള്‍ ജീവനോടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാമെന്നു കരുതിയില്ല.

ജീവനുവേണ്ടി പൊരുതുന്ന അദ്ദേഹത്തെ ആശ്വസിപ്പിച്ച്, നല്‍കാന്‍ കഴിയുന്ന പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി, രണ്ട് ആശുപത്രികളില്‍ എത്തിച്ചു. എല്ലായിടത്തും രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹത്തെ എടുക്കാന്‍ ആരും തയ്യാറായില്ല. മൂന്നാമത്തെ ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിസ്സഹായവസ്ഥനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ; ഇപ്പോള്‍ മരണപ്പെട്ടവരുടെ ആത്മശാന്തിക്കുവേണ്ടിയും ആശുപത്രിയിലുള്ളവരുടെ സുഖ പ്രാപ്തിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.’

‘..ട്രോളിയില്‍ പൊള്ളലേറ്റ് കാല്‍ നഷ്ടപ്പെട്ട് കിടക്കുന്ന ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ സ്വന്തം സഹോദരന്‍ ആയിരുന്നു..’ ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വീസിലെ നിസാറിന്റെ വാക്കുള്‍

kambam ambulance 3‘… വെളുപ്പിന് 3.45 ന് സ്ഥലത്ത് എത്തിയ ഞാന്‍ കഴിയുന്നത്ര രോഗികളുമായി അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചു; സഹായത്തിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാരിപ്പള്ളി നിവാസികളായ ഉത്സവം കാണാനെത്തിയ ചെറുപ്പക്കാരും ഉണ്ടായിരുന്നു. തിരുമുക്ക് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ സഹായത്തിനു വന്ന ഒരു ചെറുപ്പക്കാരന്‍ അലമുറയിട്ടു കരയുന്നു. കണ്ട കാഴ്ച മനസ്സലിയിപ്പിക്കുന്ന ഒന്നായിരുന്നു. ട്രോളിയില്‍ പൊള്ളലേറ്റ് കാല്‍ നഷ്ടപ്പെട്ട് കിടക്കുന്ന ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ സ്വന്തം സഹോദരന്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴും അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലായിരുന്നു…’


Loading...

LEAVE A REPLY

Please enter your comment!
Please enter your name here