ആവശ്യത്തിന് സംഭരിച്ച് കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട്; അതും ഫീല്‍ഡില്‍ ആളില്ലാത്ത വകുപ്പിനെക്കൊണ്ട്

1

excise redalertതിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തേക്ക് മദ്യവും മയക്കുമരുന്നും ഒഴുകുന്നു, മദ്യദുരന്തത്തിന് സാധ്യത തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഒടുവില്‍ സ്‌പെഷല്‍ ഡ്രൈവിന് മുകളില്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


റെഡ് അലര്‍ട്ട് നടപ്പാക്കാര്‍

ഫീല്‍ഡില്‍ ഉദ്യോഗസ്ഥരുണ്ടാകില്ല

ആകെ 5000 ഉദ്യോഗസ്ഥര്‍. ചെക്‌പോസ്റ്റ്, മറ്റ് ഡ്യൂട്ടികളില്‍ ആയിരത്തോളം പേര്‍. 200 പേര്‍ ട്രെയിനിംഗില്‍. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ കൂടി മാറ്റി നിര്‍ത്തിയാല്‍ ഫീല്‍ഡിലുള്ളത് 2650 പേര്‍ മാത്രം. ഇതാണ് മദ്യദുരന്ത അട്ടിമറി ഭീഷണി നിലനില്‍ക്കുന്ന കേരളത്തിലെ എക്‌സൈസ് വകുപ്പിന്റെ സ്ഥിതി.

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഉള്‍പ്പെടെ, 4 നിര്‍ണ്ണായക ദിവസങ്ങളില്‍ ഇതില്‍ 1100 പേരെ തെരഞ്ഞെടുപ്പ് ഡ്യുട്ടികള്‍ക്ക് നിയോഗിക്കാനാണ് ഇപ്പോഴത്തെ ആലോചന. അപ്പോള്‍ സര്‍ക്കാരിന്റെ റെഡ് അലര്‍ട്ട് നടപ്പിലാക്കാന്‍ എക്‌സൈസിന്റെ ഒരുദ്യോഗസ്ഥനും ഫീല്‍ഡിലുണ്ടാകില്ലെന്ന് സാരം.


എന്നാല്‍, സര്‍ക്കാരിന്റെ റെഡ് അലര്‍ട്ട് പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന ആരോപണത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും എതിര്‍ക്കാനാകില്ല. കാരണം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ് കേരളത്തില്‍ നടന്നു വരുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും മൊബൈല്‍ സ്‌ക്വാഡുകളുമെല്ലാം ഇപ്പോഴും നിരത്തിലുണ്ട്. ആഴ്ചയില്‍ ലഭിക്കുന്ന പ്രതിവാര ഓഫല്ലാതെ ഒരുദ്യോഗസ്ഥനും അവധി അനുവദിക്കുIMG-20160427-WA0053ന്നില്ല. ഇതിനെല്ലാം പുറമേയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശോധനകള്‍ കൂടി ഇനി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് കാലം ലക്ഷ്യമിട്ട് മദ്യവും മയക്കു മരുന്നും സംസ്ഥാനത്ത് വന്‍തോതില്‍ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികളും മാഫിയകളും ഇക്കുറി ആശ്രയിക്കുന്നത് സെക്കന്‍സ് മദ്യത്തെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ സ്പിരിറ്റ് കൂടി വന്‍തോതില്‍ എത്തിയതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതിയുമാണ്. എന്നിട്ടും ശക്തമായ നടപടികള്‍ക്ക് ഇതിനു മുമ്പേ സര്‍ക്കാര്‍ മുതിരാതിരുന്നത് എന്തെന്ന ചോദ്യം ശക്തമാണ്.


Loading...

1 COMMENT

  1. മറ്റോരു കല്ലുവാതുക്കൽ ദുരന്തമുണ്ടാവാകാതിരിക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here