ചൂട് @ 46… യൂറോപ്പ് പൊള്ളുന്നു, സ്‌പെയിനിലും പോര്‍ച്ചുഗലിലും സായിപ്പന്‍മാര്‍ ഉരുകുന്നു

0

ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ചൂടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അനുഭവപ്പെടുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ സ്‌പെയിനിലും പോര്‍ച്ചുഗലിലും എത്തുന്നവരോട് സൂര്യനു കീഴില്‍ നിന്ന് മാറി, വാസസ്ഥലങ്ങളില്‍ തുടരാന്‍ നില്‍ക്കാന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

47 ഡിഗ്രിവരെ ഈ രാജ്യങ്ങളിലെ നഗരങ്ങളില്‍ ചൂട് ഉയരുകയാണ്. ചൂട് താങ്ങാനാവാതെ നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പെയിനിലെ കോര്‍ഡോബയിലാണ് ഏറ്റവും കൂടുതല്‍ ചൂടെന്നാണ് റിപ്പോര്‍ട്ട. സ്‌പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂടിനെ തുടര്‍ന്നുള്ള വാണിംഗുകള്‍ നല്‍കി കഴിഞ്ഞു.

ആഫ്രിക്കയില്‍ നിന്നുള്ള ചൂടു വായുപ്രവാഹമാണ് യൂറോപ്പിലെ കടുത്ത ചൂടിന് വഴിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ വെന്തുരുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here