റേഷന്‍ മാഫിയയ്ക്ക് തിരിച്ചടി, എല്ലാം ശരിയാക്കാന്‍ ഇ-പോസ് റേഷന്‍ കടകളിലേക്ക്…

0
2

തിരുവനന്തപുരം: ഇടനിലക്കാരെയും തട്ടിപ്പുകാരെയും പൂര്‍ണ്ണമായും ഒഴിവാക്കി റേഷന്‍ കടകളെ സുതാര്യമാക്കാന്‍ ഇ-പോസ് സംവിധാനത്തിനു കഴിയുമോ ? കാര്‍ഡ് ഉടമ അറിയാതെ റേഷന്‍ മറിച്ചു വില്‍ക്കാന്‍ കഴിയാത്ത സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ കടകളില്‍ ഒരുക്കുന്നത്. എന്നു മാത്രമല്ല, റേഷന്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ലഭിക്കുകയും ചെയ്യും.
റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. മാര്‍ച്ച് 31നു മുമ്പ് എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം എത്തും. മെഷിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നല്ലേ ?

ഇ-പോസ് യന്ത്രത്തില്‍ ആദ്യം കടയുടമ ലോഗിന്‍ ചെയ്യും. അതിനു ശേഷം റേഷന്‍ കൈപ്പറ്റാനെത്തുന്ന ഉപഭോക്താവിന്റെ റേഷന്‍/ആധാര്‍ നമ്പര്‍ രേഖപ്പെടുത്തും. ഇതോടെ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ യന്ത്രത്തില്‍ തെളിയും. കാര്‍ഡില്‍ പേരുള്ള കുടുംബത്തിലെ ഒരംഗത്തിന്റെ വിരല്‍ അടയാളം യന്ത്രത്തില്‍ പതിക്കുകയാണ് അടുത്ത നടപടി. ഇതോടെ കാര്‍ഡില്‍ ലഭ്യമായ ഭക്ഷ്യ ധാന്യങ്ങളുടെ വിശദാംശങ്ങള്‍ തെളിയും. വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്റെ അളവ് രേഖപ്പെടുത്തി നടപടിക്രമം പൂര്‍ത്തിയാക്കുന്നതോടെ ബില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here