കശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുനീക്കിയതോടെ എന്തുമാറ്റമാണ് കശ്മീരില്‍ നടക്കാന്‍ പോകുന്നതെന്ന് ഏവരും ഉറ്റുനോക്കുകയാണ്. ഇതിനിടെ പാക്കിസ്ഥാന്‍വഴി കാലങ്ങളായി നടന്നുവരുന്ന മയക്കുമരുന്ന് വ്യാപാര ശൃംഖലയുടെ കണ്ണിമുറിയുന്നതായാണ് വിവരം.

പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമായി മുന്നോട്ടുപോകുന്നതോടെ മയക്കുമരുന്ന് മാഫിയക്കെതിരേയുള്ള നീക്കവും ശക്തിയായി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മയക്കുമരുന്ന് ലോബികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് പോലീസ്.

പാകിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്നിന്റെ വ്യാപാരത്തിലൂടെയാണ് താഴ്‌വരയിലെ തീവ്രവാദത്തിനു വേണ്ട ഫണ്ടിങ്ങ് വരുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ്‌സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിമരുന്നു റാക്കറ്റുകളെ തകര്‍ക്കാന്‍ കശ്മീരിലെ യുവാക്കളോടും സഹായമഭ്യര്‍ത്ഥിച്ചിരിക്കയാണ് അദ്ദേഹം.

അടുത്തിടെ പിടിച്ചെടുത്ത ഡ്രഗ് കണ്‍സൈന്‍മെന്റുകളില്‍ 90 ശതമാനവും അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്നെത്തിയവയാണ്. കശ്മീരിലെത്തുന്ന മയക്കുമരുന്നുകള്‍ മറ്റ് അയല്‍സംസ്ഥാനങ്ങളിലെത്തുകയാണ് പതിവ്.

ഇതിനെതിരേ പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. കശ്മീരിനെ പുതിയ പാതയിലേക്ക് നയിക്കണമെങ്കില്‍ യുവാക്കളെ ലക്ഷ്യമിട്ട് എത്തിക്കുന്ന മയക്കുമരുന്നുലോബിയുടെ വേരറുക്കണമെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here