തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമാകുന്നു. തലസ്ഥാന നഗരിയില്‍ കുടിവെള്ള വിതരണത്തിജല അതോറിട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലെ ജല വിതരണത്തിന്റെ വലിയ പങ്കും നടത്തുന്ന അരുവിക്കരയില്‍ പമ്പിംഗിന് 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വരും ദിവസങ്ങളില്‍ നിയന്ത്രണം വരും.

പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചശേഷം വെള്ളം അരുവിക്കരയില്‍ എത്തിച്ച്, നഗരത്തില്‍ വിതരണം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. 400 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് തലസ്ഥാന നഗരിയില്‍ ആവശ്യമായിട്ടുള്ളത്. നിലവിലെ കണക്കനുസരിച്ച് ഒരു മാസത്തേക്കുള്ള വെള്ളം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here