ഇരുട്ടി വെളുത്തപ്പോള്‍ നദികള്‍ ഉണങ്ങി, ഇനി വെന്തുരുകുമോ ?

0

കേരളത്തിന്റെ നടുവൊടിച്ച പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നതിനിടെ കൊടും വരള്‍ച്ച കൂടി നേരിട്ടു തുടങ്ങി. പ്രളയകാലത്ത് കരകവിഞ്ഞ നദികളില്‍ വെള്ളം അതിവേഗം താഴുന്നു. എന്നുമാത്രമല്ല, വറ്റാനും തുടങ്ങിയിരിക്കുന്നു. ഭൂമി പല സ്ഥലങ്ങളിലും വിണ്ടു കീറി. വയനാട്ടില്‍ സൂര്യതാപവും ഏല്‍ക്കുന്നു സ്ഥിതിയിലേക്ക് കേരളത്തിന്റെ കാലവസ്ഥ വളരെ വേഗത്തില്‍ മാറിക്കഴിഞ്ഞു.

ഇവയെല്ലാം വരാനിരിക്കുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. മണ്ണിടിച്ചിലും മേല്‍മണ്ണിന്റെ ഒലിച്ചുപോക്കും നദികളിലാണ് പതിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും നദിയുടെ അടിത്തട്ട് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നദികളുടെ അടിത്തട്ടിനെയും കരഭാഗങ്ങളെയും മണലുമായി ചേര്‍ന്ന് കോണ്‍ക്രീറ്റ് പോലെ കട്ടിയുള്ളതാക്കി മാറ്റിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ മണ്ണിന്റെ രാസ, ജൈവ സ്വഭാവത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളപ്പൊക്കത്തില്‍ മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുന്നതിനാല്‍, ജലം പിടിച്ചു നിര്‍ത്താനുള്ള കഴിവ് കുറയുമത്രേ.

ആഴ്ചകള്‍ക്കു മുമ്പ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴ വറ്റിത്തുടങ്ങിയെന്നു മാത്രമല്ല, ചാലക്കുടി ഭാഗങ്ങളില്‍ മണല്‍പരപ്പ് തെളിഞ്ഞിട്ടുമുണ്ട്. പെരിയാറിന്റെ പല ഭാഗങ്ങളിലും ത്രിവേണിയിലുമെല്ലാം വെള്ളം നന്നേകുറവാണ്. മിക്ക നദികളുടെയും സ്ഥിതി ഇതാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here