ചീങ്കണ്ണി മുതല്‍ പാമ്പുകളള്‍ വരെ മാത്രമല്ല, പലരും ഉണ്ടാകും… വീട്ടില്‍ കയറുമ്പോള്‍ സൂക്ഷിക്കുക

0

ചാലക്കുടിയില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയത് ഭീമന്‍ ചീങ്കണ്ണി. വെള്ളമിറങ്ങിയതോടെ വീടുകള്‍ കൈയേറിയിരിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകള്‍ അടക്കമുള്ളവ….

എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ തങ്ങിയശേഷം തിരികെ സ്വന്തം വീടുകളിലെത്തുന്നവരെ കാത്ത് താലക്കാലിക താമസക്കാര്‍ നിരവധി. പാമ്പിന്റെയും മറ്റുള്ളവയുടെയും കടിയേറ്റ് നിരവധിപേരാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്. ഈ സാഹചര്യം മുന്നില്‍കണ്ട് ആശുപത്രികളില്‍ പാമ്പുകടിയേല്‍ക്കുന്നവര്‍ക്കുള്ള മരുന്നുകള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തി.

ചാലക്കുടിയില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയത് പാമ്പിനും അപ്പുറള്ളവയാണ്. ഒരു ഭീമന്‍ ചീങ്കണ്ണി. ചാലക്കുടി പരിയാം പാടശേഖരത്തിലെത്തിയ ചീങ്കണ്ണിയെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ആലുവയില്‍ കഴിഞ്ഞ ദിവസം കുടുംബംഗങ്ങള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വാതിലിലും ഗ്യാസ് സിലിണ്ടറിലും പാത്രങ്ങളിലുമെല്ലാം പാമ്പാണ്. 35 പാമ്പുകളെയാണ് വീട്ടിനുള്ളില്‍ നിന്ന് മാറ്റിയത്.

അകലാപ്പുഴുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെ കീഴരിയൂരുകാര്‍ക്ക് കൗതുകമുണര്‍ത്തി കാറിന്റെ ബോണറ്റിനുള്ളില്‍ കുടിയേറിയത് പെരുമ്പാമ്പാണ്. വെള്ളം കയറാത്ത വീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പാമ്പിനെ കണ്ടെത്തിയത്. 32 കിലോ തൂക്കവും പത്തടി നീളവുമുള്ള അതിഥിയെ വനശ്രീ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here