ഇടതുപക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ത്തുചേര്‍ത്ത് അണികളെ ബോധവത്ക്കരിക്കാന്‍ കഴിയാത്ത നിലയിലായ സി.പി.എമ്മിനെ വെട്ടിലാക്കി മഞ്ഞ ക്കൊടി. ചെങ്കൊടിക്കുപകരം മഞ്ഞയില്‍ ചുവന്ന അരിവാള്‍ചുറ്റിക ആലേഖനം ചെയ്ത കൊടിയുമായി ആലപ്പുഴയില്‍ നടന്ന ഇടതുപക്ഷ യുവജനസംഘടനയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് പാര്‍ട്ടിയെ നാണംകെടുത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞതുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചതോടെ നവമാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായി. പ്രതിപക്ഷകക്ഷികള്‍ വോട്ടുനേടാനുള്ള തരംതാണപണിയെന്ന് വിമര്‍ശിച്ചിട്ടും ഇടതുപക്ഷത്തിന് മിണ്ടാട്ടം മുട്ടിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ കേഡര്‍പാര്‍ട്ടിക്ക് വന്നുഭവിച്ച അധപതനമാണിതെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎഫ്‌ഐ നേതാവ് എസ്.കെ. സജീവ് നയിച്ച പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് മഞ്ഞയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത്. വിമര്‍ശനം കടുത്തതോടെ കൊടിയില്‍ ബഹുവര്‍ണ്ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന തണുപ്പന്‍ വിശദീകരണമാണ് നേതാക്കള്‍ നല്‍കുന്നത്.

യുവജനസംഘടനാ നേതാക്കള്‍ക്കുപോലും ഇത്തരം പ്രവണതകള്‍ അണികള്‍ക്കിടയില്‍ നിന്നും വിലക്കാനുള്ള ധൈര്യമില്ലെന്നതാണ് ഇടതുനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിനേതൃത്വത്തിന്റെ അപചയം പൂര്‍ണ്ണമായെന്ന വിമര്‍ശനമാണ് കടുത്ത ഇടതുഅനുഭാവികള്‍ക്കിടയില്‍ നിന്നുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here