മണല്‍ മാഫിയയ്ക്ക് കടിഞ്ഞാല്‍, വില്‍പ്പന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കേന്ദ്ര നിര്‍ദേശം

0
68

അനധികൃത മണല്‍ വാരല്‍, വില്‍പന… തഴച്ചുവളര്‍ന്ന മാഫിയാള്‍ക്ക് കടിഞ്ഞാണ്‍. മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. മാഫിയകളെ തടഞ്ഞ് മണല്‍ വില നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖയിലുള്ളത്.

മണല്‍ കടത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, വാഹനത്തിന്റെയും ഭൂമിയുടേയും ഉടമകള്‍ക്കെതിരെയും നിയമനടപടിയും പുതിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ചാണു മണല്‍ വാങ്ങേണ്ടത്. സംസ്ഥാനത്തെ ഏതു കേന്ദ്രത്തില്‍നിന്നു വാങ്ങിയാലും ഒരേവില, വിപണിയടിസ്ഥാനത്തില്‍ വില നിശ്ചയിക്കല്‍ എന്നിവയാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.

വിതരണം നടത്താനുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ്, സിമന്റ് വില്‍പ്പനയുടെ തോതുമായി മണല്‍ നീക്കത്തിന്റെ താരതമ്യം തുടങ്ങിയവയും തട്ടിപ്പു തടയാന്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ 20 നദികളുടെ മാപ്പിംഗും മണല്‍ ഓഡിറ്റിംഗും നടത്തിയത് മികച്ച മാതൃകയാണെന്നും മാര്‍ഗരേഖ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here