ഹൊ !!! അര്‍ദ്ധരാത്രി വീടിനുള്ളില്‍  പോത്ത്, പിന്നെ 11 മണിക്കൂര്‍ തടവ്…

0

മറയൂര്‍: ഓര്‍ക്കാപ്പുറത്ത് വീട്ടിനുള്ളില്‍ പോത്ത് പ്രത്യക്ഷപ്പെടുക ? അതും അര്‍ദ്ധരാത്രിയില്‍. മറയൂരില്‍ ഇതു സംഭവിച്ചു. വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര തകര്‍ത്ത് ഒരു കാട്ടുപോത്ത് ജനവാസ മേഖലയിലെ വീട്ടിനുള്ളിലേക്കു വന്നു.

ടി.വിയും ഗൃഹോപകരണങ്ങളും എല്ലാം തകര്‍ക്കുന്ന കാട്ടുപോത്തിനെ കണ്ട് വീട്ടുകാര്‍ ഇറങ്ങി ഓടി. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. നടവഴിയിലൂടെ മുകളിലോട്ടുപോയി പോത്ത് തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടയിലാണ് വീടിനു മുകളിലൂടെ അടുക്കള ഭാഗത്തെ മുറിയിലേക്ക് പതിച്ചത്. വീട്ടുസാധനങ്ങളെല്ലാം തകരുന്നതു കണ്ട് കുടുംബാംഗങ്ങള്‍ പറത്തിറങ്ങി കതക് പൂട്ടി പോത്തിനെ കുടുക്കി. നഷ്ടപരിഹാരം ലഭിക്കാതെ പോത്തിനെ തുറന്നു വിടില്ലെന്ന നിലപാട് നാട്ടുകാരും സ്വീകരിച്ചതോടെ പോത്ത് തടങ്കലിലായി. ഒടുവില്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ ഇടപെട്ട് നഷ്ടപരിഹാര ആവശ്യത്തില്‍ ഉറപ്പു നല്‍കിയതോടെയാണ് തിങ്കളാഴ്ച രാവിലെ പോത്തിനെ തുറന്നുവിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here