ഇന്ത്യക്കാരില്‍ 56 % കാര്യം നടക്കാന്‍ കൈക്കൂലി നല്‍കി, മുന്‍വര്‍ഷത്തെക്കാള്‍ 11 % കൂടുതല്‍

0

ഡല്‍ഹി: അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ വെറും വാചകക്കസര്‍ത്തായി അവശേഷിക്കുന്നു ? ഒരു വര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യസാധ്യത്തിനെത്തിയ ഇന്ത്യക്കാരില്‍ 56% പേര്‍ക്കും കൈക്കൂലി നല്‍കേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11% കൂടുതലാണിത്.

ട്രാന്‍സപെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ ആന്റ് ലോക്കല്‍ സര്‍ക്കിള്‍ എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ കൈക്കൂലി വിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ നിലവില്‍ ഇല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 58% പേരും പറയുന്നത്. ഹെല്‍പ്പ്‌ലൈനെ കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവരാണ് 33% പേരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 1,60,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അഴിമതി നിരക്കില്‍ ഇന്ത്യ 79ാം സ്ഥാനത്തുനിന്ന് 81ലേക്ക് കൂപ്പുകുത്തിയെന്ന് കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഷെക്‌സ് 2017ല്‍ റിപ്പോര്‍ട്ട് വന്ന സമയത്തുതന്നെയാണ് സര്‍വേയും നടന്നിരിക്കുന്നത്.

കൈക്കൂലി പണമായി വാങ്ങാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. 39% കൈക്കൂലി ഇടപാടും നടന്നിരിക്കുന്നത് പണമായാണ്. ഏജന്റുമാര്‍ വഴി നടന്നത് 25%. തതുല്യമായി സാധനങ്ങളോ സേവനങ്ങളോ ആയി നല്‍കിയത് ഒരു ശതമാനവുമാണ്. കൈക്കൂലി വാങ്ങുന്നവരില്‍ മുന്നില്‍ പോലീസുകാരാണ്. 25% മുനിസിപ്പല്‍ കോര്‍പറേഷന്‍സ്, വസ്തു രജിസ്‌ട്രേഷന്‍, വൈദ്യുതി ബോര്‍ഡ്, ട്രാസ്‌പോര്‍ട്ട് ഓഫീസ്. ടാക്‌സ് ഓഫീസ് എന്നിവിടങ്ങളാണ് കൈക്കൂലികാര്യത്തില്‍ തൊട്ടുപിന്നില്‍. 2017ല്‍ കൈക്കൂലി വാങ്ങിയവരില്‍ 30% പേരും പോലീസുകാരാണ്. മുനിസിപ്പല്‍ , രജിസ്‌ട്രേഷന്‍ ഓഫീസില്‍ 27% കൈക്കൂലികളും നടക്കുന്നു.

കൈക്കൂലി ഇടപാട് നടക്കുന്ന ഓഫീസുകളില്‍ നോക്കുകുത്തികളായി സിസിടിവികള്‍ ഉണ്ടായിരുന്നുവെന്ന് 13% പേര്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധ ബില്‍ ഭേദഗതി ചെയ്തുകൊണ്ട് വലിയ കാര്യമില്ലെന്നും കൈക്കൂലി കിട്ടിയില്ലെങ്കില്‍ ജനങ്ങളെ ഉപദ്രവിക്കാനുള്ള ഉപാധിയാക്കി ഉദ്യോഗസ്ഥര്‍ അത് ഉപയോഗിക്കുക മാത്രമായിരിക്കും ചെയ്യുകയെന്ന് 63% പേര്‍ ആശങ്കപ്പെടുന്നു.

കൈക്കൂലി കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമുള്ള ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടാവണ് 30 വര്‍ഷം പഴക്കമുള്ള കൈക്കൂലി വിരുദ്ധ നിയമം ഭേദഗതിക്ക് കൊണ്ടുവന്നത്. രാജ്യസഭ ബില്‍ ഐക്യകണേ്ഠന പാസാക്കുകയും ചെയ്തിരുന്നു. ഭേദഗതി ബില്‍ പ്രകാരം കൈക്കൂലി വാങ്ങുന്നവര്‍ക്കുള്ള ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷമായി ഉയര്‍ത്തും. കൂടാതെ പിഴയുമുണ്ടാകും. ക്കൈകൂലി കൊടുക്കുന്നവര്‍ക്കും ഏഴൂ വര്‍ഷം വരെ തടവും പിഴയും ലഭിക്കും


Loading...

LEAVE A REPLY

Please enter your comment!
Please enter your name here