മൂന്നാമതും ഗര്‍ഭിണി, ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയുടെ കഴുത്ത് ലൈംഗിക ബന്ധത്തിനിടെ അറുത്ത് ഭര്‍ത്താവ്

0
14

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായ ഭാര്യ ഗര്‍ഭച്ഛിദ്രത്തിനു വഴങ്ങിയില്ല. ലൈംഗിക ബന്ധത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു.

സാവോപോളിയിലെ വാര്‍സെ പോളിസറ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു ദാരുണസംഭവം. രണ്ടു കുട്ടികളുടെ അമ്മയായ 22 കാരി ഫ്രാന്‍സിന്‍ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനാകുന്നതിലെ ജാള്യതായായിരുന്നു കൊലപാതകത്തിനു അറൗജോയെ പ്രോരിപ്പിച്ചത്. ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞതിനു പിന്നാലെ ദമ്പതികള്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞ് വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഫ്രാന്‍സിസ് അംഗീകരിച്ചില്ല. ഇതു വഴക്കിലേക്ക് നീങ്ങി. വഴക്കു കഴിഞ്ഞ് കിടപ്പറയിലെത്തിയ ഇരുവരും ലൈംഗിക ബന്ധത്തിലേക്കു കടന്നു.

ഇതിനിടെയാണ് മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ആത്മഹത്യ ചെയ്യാന്‍ ദേഹത്തു സ്വയം മുറിവേല്‍പ്പിച്ച അറൗജോ പക്ഷേ മരിച്ചില്ല. ആശുപത്രിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത അറൗജോ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കൊലപാതകം സമ്മതിച്ചത്.

Husband used a razor blade to slash his pregnant wife’s throat while they were in the middle of having sex. Marcelo Araújo (21) claimed under questioning that he killed his wife, 22-year-old Francine dos Santos, after they rowed about her becoming pregnant for the third time.

LEAVE A REPLY

Please enter your comment!
Please enter your name here