ജാഗ്രതൈ… കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്ത 2000 പേരില്‍ ഒരാള്‍ നിങ്ങളുടെ വീട്ടിലുണ്ടോ ?

0
9

കൊച്ചി: ബ്ലൂവെയ്ല്‍ ചലഞ്ചെന്ന കൊലയാളി ഗെയിം കേരത്തിലും നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്തു. രണ്ടായിരത്തില്‍ കൂടുതല്‍ ഡൗണ്‍ലോഡുകളാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍, കെട്ടിടത്തിനു മുകളില്‍ നിന്ന് 14 കാരന്‍ ചാടി ആത്മഹത്യ ചെയ്തതോടെയാണ് ബ്ലൂവെയില്‍ ചലഞ്ച് ചര്‍ച്ചയാകുന്നത്.

ഗെയിം കളിക്കുന്നവരുടെ മനസിനെ പതുക്കെ നിയന്ത്രണത്തിലാക്കി, ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന രീതിയാണ് ഇതിലുള്ളത്. ഗെയിം തുടങ്ങിക്കുമ്പോഴേ പല നിര്‍ദേശങ്ങളും ചലഞ്ചുകളും ലഭിക്കും. ആദ്യമാദ്യം ലഭിക്കുന്ന ചെറിയ ചലഞ്ചുകള്‍ ഞരമ്പു മുറിക്കല്‍ അടക്കമുള്ള കലാപരിപാടികളിലേക്ക് കടക്കും. ചലഞ്ചുകളില്‍ വിജയിച്ചാല്‍ അതിനുള്ള തെളിവായി ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യണം. ചെയ്തില്ലെങ്കില്‍ ഭീഷണിയുണ്ടാകും. ചെറിയ ചലഞ്ചുകളില്‍ തുടങ്ങി പിന്നീട് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഈ കൊലയാളി ഗെയിമിന്റെ ഇരയായി നിരവധി പേര്‍ റഷ്യയില്‍ മാറിക്കഴിഞ്ഞു. ഡൗണ്‍ലോഡ് ചെയ്ത് ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ല. ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്യാനാവില്ലത്രേ. മാത്രവുമല്ല, മൊബൈലിലെ വിവരങ്ങള്‍ ഉപയോഗിച്ചാകും ഓരോ കാര്യത്തിനും ഡെവലപ്പേഴ്‌സ് നിര്‍ബന്ധിക്കുക.

കേരളത്തില്‍ അടുത്തിടെ, ചില കുട്ടികളുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങള്‍ക്കു പിന്നിലും ഈ ഗെയിമിന്റെ പ്രേരണയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനിടെയാണ് നമ്മുക്കിടയില്‍ രണ്ടായിരത്തിലധികം പേരുടെ മൊബൈലുകളില്‍ ഗെയിമുണ്ടെന്ന വിവരം പുറത്തുവരുന്നത്.

ഈ ഗെയിമിന്റെ ശില്‍പ്പി, 22 കാരനായ റഷ്യന്‍ യുവാവിനെ അടുത്തിടെ കോടതി ശിക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here