മൃഗങ്ങളുടെ സ്നേഹവും കളികളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാഴ്ചയില്ലാത്ത ഒരു നായ്ക്കുട്ടിയെ വീടിന്‍റെ പടികൾ ഇറങ്ങാൻ സഹായിക്കുന്ന മറ്റൊരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓരോ പടികൾ ഇറങ്ങുമ്പോഴും നായ കുറച്ചുനേരം നിൽക്കുകയും മറ്റേ നായ്ക്കുട്ടി ഇറങ്ങാനായി കാത്തു നിൽക്കുകയും ചെയ്യുന്നു.

മറ്റേ നായയിൽ വിശ്വാസമർപ്പിച്ച് ആവേശത്തോടെ പടികൾ ഇറങ്ങുന്ന നായ്ക്കുട്ടിയെയും വീഡിയോയില്‍ കാണാം. ഈ മിടുക്കൻ കുട്ടി തന്‍റെ അന്ധനായ സുഹൃത്തിനെ പടികളിറങ്ങാൻ സഹായിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്. വിഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here