ഭോപാല്‍: ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, വി.വി.ഐ.പികള്‍, വ്യവസായികള്‍… രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പില്‍ മധ്യപ്രദേശ് കുലുങ്ങുന്നു.

സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകള്‍ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. അധികസമയം ജോലിയെടുത്ത് സൈബര്‍ ഉദേ്യാഗസ്ഥര്‍ മെമ്മറി സ്റ്റിക്കുകളില്‍ നിന്ന് ഡീലീച്ച് ചെയ്തത് ഓരോന്നായി വീണ്ടെടുക്കുമ്പോള്‍ മധ്യപ്രദേശ് ഞെട്ടുകയാണ്.

പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ആദ്യഘട്ടം. മാഫിയാ സംഘം പിന്നീട് ബന്ധപ്പെട്ട് പണം തട്ടും. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍സംഘം മധ്യപ്രദേശില്‍ തഴച്ചു വളര്‍ന്നിരിക്കുന്നത്.

മോണിക്ക യാദവ്(18), ആരതി ദയാല്‍(29), ശ്വേത വിജയ് ജെയ്ന്‍(38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(34), ഓം പ്രകാശ് കോറി(45) എന്നിവരാണ് സംസ്ഥാനത്തെ കുലുക്കിയ ഹണിട്രാപില്‍ ഇതുവരെ പിടിയിലായത്.

ഒരാളുടെ ഫോണില്‍ ഉന്നത ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം പൊലീസ് ഓഫിസറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിക്കുന്നത്. ഹര്‍ഭജന്‍ സിംഗ് എന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്.

ശ്വേത വിജയ് ജെയ്ന്‍ വഴി മോണിക്കയെ പരിചയപ്പെട്ട ഹര്‍ഭജന്‍ ഇവരുമായി അടുപ്പത്തിലായി. ‘വിട്ടുവീഴ്ച’ക്ക് തയ്യാറായാല്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് ഹര്‍ഭജന്‍ മോണിക്കയ്ക്ക് വാക്കുകൊടുത്തു. എന്നാല്‍ ഹോട്ടല്‍മുറിയിലെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയ മോണിക്ക പിന്നീട് ആവശ്യപ്പെട്ടത് ഒരു കോടിയാണ്. പിന്നാലെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. സംഭവത്തല്‍ ഹര്‍ഭജന്‍ സിംഗിനെതിരെയും നടപടിയെടുത്തു.

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഐഎഎസ് ഉദ്യോഗസ്ഥനില്‍നിന്ന് മൂന്ന് കോടി ആവശ്യപ്പെട്ടതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഗഡുവായ 50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പോലീസ് ഇവരെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here