വയസായ കന്നുകാലികള്‍, കശാപ്പ്… തലവേദന കേരളത്തിനു തന്നെ

0

കൊച്ചി: 2015-16 ല്‍ കേരളത്തില്‍ കശാപ്പ് ചെയ്തത് 12.39 ലക്ഷം കന്നുകാലികളെ. ആറു വര്‍ഷത്തിനിടെ, കന്നുകാലികളെ കശാപ്പു ചെയ്യുന്നതില്‍ മൂന്നുമടങ്ങ് വര്‍ദ്ധിച്ച കേരളമാണ് ഇക്കാര്യത്തില്‍ ഇന്ന് മുന്നില്‍. നേരത്തെ മുന്നിലായിരുന്ന ബീഹാര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ബഹുദൂരം പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാകും.

ദേശീയ തലത്തില്‍ കയറ്റുമതിയെ അടക്കം ഗുരുതരമായി ബാധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് വിവിധ മേഖലകളില്‍ നിന്ന് ആരോപണം ഉയരുന്നു. കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്നതും നടപ്പായാല്‍ പ്രതിസന്ധിയിലാകുന്നതുമാണ് പുതിയ ഉത്തരവ്.

മാംസവില്‍പ്പന മേഖലയില്‍ അനഭലഷണീയമായ പ്രവണതകള്‍ നടത്തി വന്‍ലാഭമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തിയാല്‍, കന്നുകാലികള്‍ കൂടുതലുള്ളത് കര്‍ഷകര്‍ക്കാണ്. പാല്‍ ലഭിക്കുന്ന കാലം കഴിഞ്ഞാല്‍ വില്‍ക്കുക, പശു പ്രസവിക്കുന്നതിനു മുമ്പ് മറ്റൊരു കര്‍ഷകനു വില്‍ക്കുക, പ്രസവിച്ചശേഷം വില്‍ക്കുക തുടങ്ങിയ പല രീതികളിലും പണത്തിന്റെ ആവശ്യത്തിനനുസരിച്ച് കൈമാറ്റം നടക്കുന്നു. ഈ മേഖലകളിലൊക്കെ, പുതിയ ഉത്തരവ് ഏതു രീതിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് ആശങ്ക. കന്നുകാലി വളര്‍ത്തുന്നതിന് സ്വന്തമാക്കാന്‍ തടസമില്ലെന്ന് പറയുമ്പോഴും പ്രായമായ കന്നുകാലികളെ എന്തു ചെയ്യുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രതിദിനം ഇരുന്നൂറം മുന്നൂറും രൂപ അവയെ നോക്കാന്‍ വേണ്ടി വരുമ്പോള്‍.

സംസ്ഥാനത്തുള്ള പ്രായമായ കന്നുകാലികളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍, കശാപ്പിനായി ഇവിയില്‍ അധികവും എത്തിക്കപ്പെടുന്നത് ഇന്ന് കേരളത്തിലാണ്. കേരളത്തിലെ ഉയര്‍ന്നു നില്‍ക്കുന്ന മാംസ ഉപയോഗം തന്നെ ഇതിനു തെളിവാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here