പത്തനംതിട്ട: 48 മണിക്കൂര്‍ ആവശ്യപ്പെട്ട സൈന്യം 38 മണിക്കൂറില്‍ പണി തീര്‍ത്തു. പാലത്തിലൂടെ ജനത്തിന് യാത്ര ചെയ്യണമെങ്കില്‍ അധികാരികളുടെ സൗകര്യവും സമയവും കാത്ത് ദിവസങ്ങളില്‍ തള്ളിനീക്കണം.

ഏനാത്ത് പാലം തകര്‍ന്നശേഷം തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് 15 കിലോമീറ്റര്‍ അധികം വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതിനു താല്‍ക്കാലിക പരിഹാരമായിട്ടാണ് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെ ഏനാത്ത് സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത് രണ്ടു ദിവസം കൊണ്ടാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിര്‍മ്മാനം തുടങ്ങിയത്. ചൊവ്വാഴ്ച വൈകിട്ടോടെ 95 ശതമാനം ജോലികളും പൂര്‍ത്തിയാക്കി സൈനിക വാഹനം ഇതിലൂടെ ഓടിക്കുകയും ചെയ്തു. പക്ഷേ, ജനങ്ങളുടെ യാത്രാ ക്ലേശത്തിനു പരിഹാരമായെന്ന് കരുതിയവര്‍ക്ക് തെറ്റി.

പതിവുപോലെ കെ.എസ്.ടി.പി അടക്കം നിര്‍വഹിക്കേണ്ട ജോലികള്‍ ഒച്ചിന്റെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചെറുവാഹനങ്ങള്‍ ഇതിലേ കടത്തി വിടുന്നത് ഉദ്ഘാടനത്തിനു ശേഷമേ ഉണ്ടാകൂ. മുഖ്യമന്ത്രിയെ എത്തിച്ച് ഉദ്ഘാടനം നടത്താന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്ന മുഹൂര്‍ത്തം പത്താം തീയതിയാണ്. അതായത് സൈനികള്‍ എത്തി 48 മണിക്കൂര്‍ കൊണ്ടു നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടത്തിന് കാത്തിരിക്കേണ്ടി വരുന്നത് ഒരാഴ്ചയിലധികം സമയം.

LEAVE A REPLY

Please enter your comment!
Please enter your name here