വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ ഡസണ്‍ കണക്കിന് ചത്ത പക്ഷികളുടെ അവശിഷ്ടങ്ങള്‍. പൂച്ചയ്ക്കു നല്‍കാനാണ് ചത്തപക്ഷകളെ കൊണ്ടുവന്നതെന്ന യാത്രക്കാരന്റെ വാദം കസ്റ്റംസ് തള്ളി. കവറുകള്‍ കത്തിച്ചു കളഞ്ഞു.

ബീജിംഗില്‍ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ബാഗിലാണ് ഒരു പൊതിയില്‍ സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നായ്ക്കളുടെയും പൂച്ചകളുടെയും ചിത്രങ്ങളുള്ള അച്ചടിച്ച കവറിലാണ് ചത്ത പക്ഷികളെ കണ്ടെത്തിയത്. അടുത്തിടെ പക്ഷിപ്പനി ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് പക്ഷികളെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാറില്ല. യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) കവറുകള്‍ കണ്ടുകെട്ടി കത്തിച്ചുകളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here