അര്‍മേനിയായിലെ ശവകുടീരങ്ങള്‍ തകര്‍ക്കുന്ന വീഡിയോ
അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള നീണ്ടകാല പോരാട്ടത്തിനൊടുവില്‍ പര്‍വതപ്രദേശമായ നാഗോര്‍നോ-കറാബാക്കില്‍ കടന്നുകയറിയ അസര്ബൈജാന് സൈനികര്‍ ശവകുടീരങ്ങള്‍ തകര്‍ക്കുന്ന വീഡിയോ പുറത്തുവന്നു.
അര്‍മേനിയ-അസര്ബൈജാന് അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് അസര്ബൈജാന് വിജയത്തിലെത്തിയത്. 1,50,000 ത്തോളം ആളുകള്‍ താമസിക്കുന്ന നാഗൊര്‍നോ-കറാബക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും സംഘര്‍ഷം നിലനിന്നിരുന്നു. അസര്‍ബൈജാനിലാണ് സ്ഥിതിചെയ്യുന്ന നാഗൊര്‍നോ-കറാബക്കില് കൂടുതലും അര്‍മേനിയന്‍ വംശജരാണ്.
1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് എത്തിയത്. പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അടുത്തിടിടെ നടന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള സമാധാനച്ചര്ച്ചകള്െക്കാടുവില് നാഗൊര്‍നോ-കറാബക്ക് അസര്‍ബെജാന്‍ കൈമാറാന്‍ അര്‍മേനിയ സമ്മതിച്ചു. ഇക്കഴിഞ്ഞ 25- അസര്‍ബെജാന്‍ സൈന്യം ‘നാഗൊര്‍നോ-കറാബക്ക്’ ജില്ലയിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് അര്‍മേനിയക്കാരുടെ ശവകുടീരങ്ങള്‍ തകര്‍ത്തുതുടങ്ങിയത്.
മരിച്ചവര്ക്കെതിരേയുള്ള പോരാട്ടമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നത്. അസര്ബെജാന്റെയും സൈനികരുടെ യഥാര്‍ത്ഥമുഖമാണ് വെളിവാകുന്നതെന്നും അമേനിയര് പറയുന്നു.