മലയാളി ഗുണ്ട കേക്ക് മുറിച്ച് ആഘോഷം തുടങ്ങി, തോക്ക് ചൂണ്ടി പോലീസിന്റെ ആന്റി ക്രൈമാക്‌സ്, കുടങ്ങിയത് നിരവധി പിടികിട്ടാപുള്ളികള്‍…

0

ചെന്നെ: നഗരത്തിലെ എല്ലാ ഗുണ്ടാനേക്കാളുടെയും ഒത്തുചേരല്‍. പ്രമുഖ ഗുണ്ടാതലവന്റെ ജന്മദിനാഘോഷം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ആഘോഷം. വല്ലിന്‍ റോളില്‍ തോക്കു ചൂണ്ടി വളയം തീര്‍ത്ത് പോലീസിന്റെ ആന്റി ക്ലൈമാക്‌സ് ഓപ്പറേഷന്‍….
ഇതുസിനിമാ കഥയല്ല. കഴിഞ്ഞ ദിവസം ചൈന്നൈയില്‍ അരങ്ങേറിയ സംഭവമാണ്. മലയാളിയായ ഗുണ്ടാത്തലവന്‍ ബിനുവിന്റെ പിന്നാള്‍ ആഘോത്തിന്, ചെന്നൈ അമ്പത്തൂര്‍ മലയമ്പക്കത്ത് ഒത്തു കൂടിയത് നൂറ്റമ്പതോളം ഗുണ്ടകളാണ്. ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ക്‌ഷോപ്പിനു സമീപമായിരുന്നു ആഘോഷം. വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ബിനു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
പള്ളിക്കരണയില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായ മദന്‍ എന്ന ഗുണ്ടയില്‍ നിന്ന് ആഘോഷപരിപാടികള്‍ നേരത്തെ പോലീസ് ചോര്‍ത്തിയിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ എത്തി പരിസരം വളഞ്ഞിരുന്ന അമ്പതോളം വരുന്ന പോലീസ് സംഘം തോക്കു ചൂണ്ടി ചുറ്റം നിലയുറപ്പിച്ചു. അപ്രതീക്ഷിതമായ പോലീസ് നീക്കത്തില്‍, ഗുണ്ടകള്‍ ചിതറി ഓടി.
30 പേര്‍ കീഴടങ്ങി. ചിലരെ ഒാടിച്ചിട്ടു പിടികൂടി. ആകെ എഴുപത്തിയമ്പോളം പേരെ കീഴടക്കി. ഇവരില്‍ ഭൂരിഭാഗവും നിരവധി കേസുകളില്‍ കിട്ടാനുള്ളവരായിരുന്നു.
എന്നാല്‍, ബിനു അടക്കമുള്ള പ്രമുഖരെല്ലാം രക്ഷപെട്ടുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here