ഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കു വേണ്ടി മാത്രമായി 777 300 ഇ ആര്‍ വിഭാഗത്തിലുള്ള രണ്ടു പുതിയ ബോയിംഗ് വിമാനങ്ങള്‍ ിന്ത്യ വാങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. ഇവയുടെ അറ്റകൂറ്റപണികള്‍ നടത്തിയിരുന്നത് എയര്‍ ഇന്ത്യയും പറത്തിയിരുന്നത് വ്യോമസേനയിലെ പൈലറ്റുമാരുമാണ്. എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിലെത്തിയതോടെ എയര്‍ ഇന്ത്യ വണ്‍ പൂര്‍ണ്ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാക്കുമെന്നാണ് റിപ്പോട്ട്.

ഇന്ത്യയുടെ ആകാശത്ത് ഇനി പറക്കുക സ്വകാര്യ വിമാനങ്ങള്‍ മാത്രമായതോടെ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ അവസാനിച്ചു. യാത്രക്കാരുടെ ക്ഷേമത്തിലൂന്നിയ ഉത്തരവാദിത്തളാകും സര്‍ക്കാരിനുണ്ടാകുക. വിദേശരാജ്യങ്ങളില്‍ നിന്നടക്കം കലുഷിതമായ അന്തരീക്ഷത്തില്‍ ആളുകളെ നാട്ടിലെത്തിക്കാനും ഹജ് വിമാന സര്‍വീസുകള്‍ക്കും ഇനി പഴയതുപോലെ എയര്‍ ഇന്ത്യ ഉപയോഗിക്കാനാവില്ല. ഇവയ്‌ക്കെല്ലാം ഇനി സ്വകാര്യ കമ്പനികളെയാകും നിയോഗിക്കുക. ഹജ്ജ് സര്‍വീസുകള്‍ക്കുള്ള സബ്‌സിഡി തുടരുമോയെന്ന കാര്യത്തിലും വരും നാളുകളില്‍ വ്യക്തത വരും.

പാട്ടത്തിനെടുത്തിട്ടുള്ള 32 എണ്ണം ഉള്‍പ്പെടെ എയര്‍ ഇന്ത്യയ്ക്ക് 101 ഉം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 24 ഉം വിമാനങ്ങളാണ് ഉള്ളത്. മുപ്പതിലേറെ രാജ്യങ്ങളിലെ 103 നഗരങ്ങളിലേക്കുള്ള റൂട്ടുകളും ആ വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് സ്ലോട്ടുകളും ഇനി ടാറ്റയ്ക്ക് സ്വന്തമാകും. ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരിസ് എന്നിവിടങ്ങളിലെ സൗകര്യങ്ങളും ഇതിലുള്‍പ്പെടും. ഇന്ത്യയ്ക്കുള്ളിലെ 58 സ്ഥലങ്ങളിലേക്കുള്ള നൂറോളം റൂട്ടുകളും ടാറ്റയ്ക്കു ലഭിക്കും. എയര്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ഭൂമി, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here