അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ മടികാട്ടാത്ത നടിയാണ് സാധികാ വേണുഗോപാല്‍. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അറ്റാക്കുകള്ക്കെതിരേ ശക്തമായി പ്രതികരിക്കാറുള്ള സാധികയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാകാറുമുണ്ട്.
സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്തവണ നവമാധ്യങ്ങളില്‍ നിറയുന്നത്. സാരിയണിഞ്ഞ് ഹോട്ട്ലുക്ക് ലുക്കിലും മോഡേണ്വേഷത്തിലുമുള്ള ചിത്രങ്ങളാണ് ഇത്തവണ സൈബര്‍ വെട്ടുകിളികള്‍ക്ക് വിരുന്നാകുന്നത്.
എന്നാല്‍ സംഗതി ഹോട്ടാണെങ്കിലും ആള് സാധികയായതിനാല് പഴയപോലെ അശ്ളീലകമന്റുകള് ഇട്ട് ആളാകാന്‍ വരുന്നവരില്ലെന്നതാണ് പ്രത്യേകത. സാധികയുടെ ശക്തമായ ഇടപെടലുകളാണ് സൈബര്‍ ആക്രമണകാരികള്‍ പിന്തിരിയാനുള്ള പ്രധാനകാരണം.
മോഡലിങ്ങിലും സിനിമയിലും ഹ്രസ്വചിത്രങ്ങളിലും സജീവമായി നില്ക്കുന്ന താരമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് സാധിക.