ചില കലാകരന്മാര് ആള്‍ക്കൂട്ടത്തിനിടയില്‍ ആരവമില്ലാതെ നില്ക്കും. ജാഡയും പോരും കാണിക്കാനറിയാത്ത അവരോട് നാട്ടുകാര്‍ക്കും വേണ്ടത്ര മമത കാണുകയുമില്ല. പത്തനംതിട്ടയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയ നടന് ബിനീഷാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന വാവച്ചന് എന്ന കലാകരനെ തിരിച്ചറിയുകയും ഉദ്ഘാടനത്തിന് ഒപ്പംകൂട്ടുകയും ചെയ്തത്.
ജയരാജിന്റെ ഒട്ടുമിക്ക സിനിമകളിലും വേഷമിട്ടുള്ള നടനാണ് വാവച്ചന്. മികച്ച വേഷങ്ങളായിരുന്നു ഓരോന്നും. ബിനീഷ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചതും. ചില കലാകാരന്മാര് ലക്ഷങ്ങളും കോടികളും സമ്പാദിക്കാറില്ലെന്നും പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരനെന്നും ബിനീഷ് കുറിച്ചു.
ബിനീഷിന്റെ വാക്കുകള്‍
ടീമേ….
എന്റെ കൂടെ നില്ക്കുന്ന ഈ Vaavachan. ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു shop ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്ക്കുന്നു.
സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാര് ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്..”